മത്സ്യതൊഴിലാളി വനിതകള്‍ക്ക് ധനസഹായം

For full experience, Download our mobile application:
Get it on Google Play

ഫിഷറീസ്വകുപ്പിന് കീഴിലെ സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍) നടപ്പാക്കുന്ന ഡി.എം.ഇ. പദ്ധതിയില്‍ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ധനസഹായം. മത്സ്യതൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. മത്സ്യതൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള മത്സ്യതൊഴിലാളി, അനുബന്ധ മത്സ്യതൊഴിലാളി വനിതകള്‍, ആശ്രിതര്‍ എന്നിവര്‍ക്കാണ് അവസരം. 20 നും 50 നും മധ്യേ പ്രായമുള്ള രണ്ട് മുതല്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളായിരിക്കണം അപേക്ഷകര്‍. ട്രാന്‍സ്ജെന്റര്‍, വിധവ, ശാരീരിക വൈകല്യമുള്ള കുട്ടികള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് 50 വയസുവരെയാകാം. ഒരുതവണ ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല. പദ്ധതിതുകയുടെ 75ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക്ലോണും 5 ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും.

ഒരംഗത്തിന് പരമാവധി ഒരു ലക്ഷംരൂപ നിരക്കില്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷംരൂപ വരെ സബ്സിഡിയായി ലഭിക്കും. ഡ്രൈ ഫിഷ്യൂണിറ്റ്, ഹോട്ടല്‍ ആന്‍ഡ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്ളോര്‍മില്‍, ഹൗസ്‌കീപ്പിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ടൂറിസം, ഐടി അനുബന്ധ സ്ഥാപനങ്ങള്‍, ഫിഷ്വെന്‍ഡിംഗ് കിയോസ്‌ക്, പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, കമ്പ്യൂട്ടര്‍-ഡിടി.പി സെന്റര്‍, ഗാര്‍ഡന്‍ സെറ്റിങ് ആന്‍ഡ് നഴ്സറി, ലാബ് ആന്‍ഡ് മെഡിക്കല്‍ഷോപ്പ്, ഫുഡ് പ്രോസസിംഗ് മുതലായ യൂണിറ്റുകള്‍ ആരംഭിക്കാം. മത്സ്യ ഭവനുകള്‍, ജില്ലാ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷ ഫോം ലഭിക്കും. അവസാന തീയതി സെപ്റ്റംബര്‍ 10. വിവരങ്ങള്‍ക്ക് പന്നിവേലിച്ചിറ ജില്ലാ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2967720, 7994132417

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്

0
കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്....

തിരുവനന്തപുരം-കൊച്ചുവേളി എക്‌സ്പ്രസിൽ ശുചിമുറിയിൽ നിന്ന് വെള്ളം ജനറൽ കോച്ചിലേക്ക് ഒഴുകി ; ദുരിതത്തിലായി യാത്രികർ

0
തിരുവനന്തപുരം: ട്രെയിനിന്റെ ജനറൽ കോച്ചിലേക്ക് ശുചിമുറിയിലെ മലിനജലം ഒഴുകി. യാത്രക്കാരെ...

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥിനികൾ കാൺകെ സ്വയംഭോഗം ചെയ്ത് യുവാവ്

0
കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തി യുവാവ്....

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...