കൃഷി നാശം നെല്‍ക്കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കൃഷി നാശം നെല്‍ക്കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നിരണം വടക്കുംഭാഗം കാണാത്ര പറമ്പ് വീട്ടില്‍ രാജീവനാണ് ആത്മഹത്യ ചെയ്തത്. ഇയാള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പാടശേഖരത്തിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പില്‍ ഇന്നലെ രാത്രിയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷി ആവശ്യത്തിനായി ഇയാള്‍ ബാങ്കുകളില്‍ നിന്നും അയല്‍ കൂട്ടങ്ങളില്‍ നിന്നും വായപ് എടുത്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വേനല്‍ മഴ മൂലം കൃഷി നശിച്ച്‌ രാജീവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരുന്നു. സര്‍ക്കാര്‍ ധനസഹായമായി നാമമാത്രമായ തുക മാത്രമാണ് ലഭിച്ചത്. ഇതിനെതിരെ 10 കര്‍ഷകര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. റിട്ടിലെ ഹര്‍ജിക്കാരനായിരുന്നു രാജീവ്.

ഈ വര്‍ഷവും 10 ഏക്കറോളം നെല്‍വയല്‍ പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചെങ്കിലും ഇക്കുറിയും മഴ ചതിച്ചു. വായ്‌പ്പതുക തിരിച്ചടയ്ക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അത്മ്ഹത്യയെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇന്ത്യന്‍ ബാങ്ക് നിരണം, കാര്‍ഷിക വികസന ബാങ്ക് തിരുവല്ല. നവോദയ പുരുഷ സഹായ സംഘം അയല്‍കൂട്ടം എന്നിവടങ്ങളില്‍ നിന്ന് രാജീവ് വായ്പ എടുത്തിരുന്നു. ഇതില്‍ അയല്‍ക്കൂട്ടത്തില്‍ 40,000 കഴിഞ്ഞ ദിവസം തിരിച്ചടയ്ക്കണ മായിരുന്നു. എന്നാല്‍ അതിന് കഴിഞ്ഞില്ല. പത്തേക്കര്‍ വസ്തുവിലാണ് കൃഷി നടത്തിയത്. ഇതില്‍ ഏഴേക്കറും പാട്ടത്തിനായിരുന്നു. വായ്പ മുടങ്ങിയതോടെ രാജീവന്‍ നിരാശനായിരുന്നു.

കാലം തെറ്റി എത്തിയ മഴയും രാജീവിനെ ചതിച്ചു. മഴ കന്നത്തതിനാല്‍ നെല്ല് കൊയ്യാന്‍ കഴിഞ്ഞില്ല. ഇതും ആത്മഹത്യയ്ക്ക് കാരണമായി. ഈ മഴക്കാലത്ത് നെല്ല് കൊയ്താല്‍ വലിയ നഷ്ടമുണ്ടായിരുന്നു. ഇതിനൊപ്പം കൊയ്യാനള്ള സാഹചര്യവും ഇല്ലാതായി. ഇതെല്ലാം രാജീവനെ മാനസികമായി തളര്‍ത്തി. കഴിഞ്ഞ കാലവര്‍ഷത്തിലും വലിയ കൃഷി നാശവും ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് വലിയ നഷ്ടം കഴിഞ്ഞ വര്‍ഷം ഉണ്ടായി. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് കിട്ടിയത് തുച്ഛമായ നഷ്ടപരിഹാരമായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....