സാമ്പത്തിക പ്രതിസന്ധി ; തു​ട​ങ്ങാ​നി​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നവുമായി കെ.​എ​സ്.​ഇ.​ബി

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് : സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഇ​നി തു​ട​ങ്ങാ​നി​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ റ​ദ്ദാ​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി തീ​രു​മാ​നം. ദീ​ർ​ഘ​കാ​ല കാ​രാ​റു​ക​ൾ റ​ദ്ദ് ചെ​യ്യേ​ണ്ടി​വ​ന്ന​തി​നെ​ത്തു​ട​ർ​ന്നു​ള്ള സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ അ​ട​ക്കേ​ണ്ട തു​ക കി​ട്ടാ​ത്ത​തു​മാ​ണ് പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കി​യ​തെ​ന്ന് ബു​ധ​നാ​ഴ്ച കെ.​എ​സ്.​ഇ.​ബി ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഇ​നി ന​ട​ക്കേ​ണ്ട പ്ര​വൃ​ത്തി​ക​ളി​ൽ മു​ൻ​ഗ​ണ​നാ​ക്ര​മം അ​നു​സ​രി​ച്ച പ​ട്ടി​ക​യും വേ​ണ്ട ഫ​ണ്ട് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടും മൂ​ന്ന് ദി​വ​സ​ത്തി​ന​കം ന​ൽ​കാ​നാ​ണ് കെ.​എ​സ്.​ഇ.​ബി ഉ​ൽ​പാ​ദ​ന, വി​ത​ര​ണ, പ്ര​സ​ര​ണ യൂ​നി​റ്റു​ക​ൾ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശം.

ദീ​ർ​ഘ​കാ​ല ക​രാ​റു​ക​ൾ റ​ദ്ദാ​ക്കി​യ​തു​മൂ​ലം കെ.​എ​സ്.​ഇ.​ബി​ക്ക് 250 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ അ​ധി​ക ബാ​ധ്യ​ത വ​ന്നി​രു​ന്നു. മാ​ത്ര​മ​ല്ല, ക​മ്പ​നി​ക​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ വൈ​ദ്യു​തി ത​രാ​ൻ ത​യാ​റാ​യി​ട്ടു​മി​ല്ല. മ​ൺ​സൂ​ൺ ശ​ക്ത​മാ​വാ​ത്ത​ത് വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തെ​യും ബാ​ധി​ച്ചു. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്ക് പു​റ​മെ വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ൾ​പ്പെ​ടെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ വ​രു​ത്തി​യ കു​ടി​ശ്ശി​ക തി​രി​ച്ചു​പി​ടി​ക്കാ​നാ​യി​ട്ടി​ല്ല. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ കു​ടി​ശ്ശി​ക മാ​ത്ര​മേ വ​ഹി​ക്കാ​നാ​കൂ എ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടും ആ​ശ​ങ്ക​യി​ലാ​ക്കി​യി​രു​ന്നു. ഇ​തി​നാ​ൽ 2024 മാ​ർ​ച്ചി​ൽ അം​ഗീ​കാ​ര​ത്തി​ന് സ​മ​ർ​പ്പി​ക്കേ​ണ്ട പ്ര​വൃ​ത്തി​ക​ളി​ൽ പു​ന​രാ​ലോ​ച​ന വേ​ണമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണ്ഡല പുനർനിർണയ ബില്ലിൽ ആശങ്ക; പ്രധാനമന്ത്രിക്ക് കത്തുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്...

രക്തം വാർന്ന് കിടന്നിട്ടും ആരും രക്ഷിച്ചില്ല; പൊലീസ് ബൂത്തിന് മുന്നിൽ യുവാവിന് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ പിങ്ക് പൊലീസ് ബൂത്തിന് പുറത്ത് 22 വയസ്സുകാരൻ...

പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 20 വരെ...

0
തിരുവനന്തപുരം: ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍കാര്‍ഡുകള്‍...

150 കോടിയുടെ സ്വത്തിനായി പിതാവിന്റെ ജീവനെടുത്തു ; മകൻ അറസ്റ്റിൽ

0
ഗാസിയാബാദ്:സ്വത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പിതാവിനെ മകന്‍ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ മോദിനഗറില്‍...