Tuesday, May 21, 2024 10:13 am

വീണ്ടും നിക്ഷേപതട്ടിപ്പിന് കളമൊരുങ്ങുന്നു ; വമ്പന്‍ പരസ്യങ്ങളുമായി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വമ്പന്‍ പരസ്യങ്ങളുമായി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍. സിനിമാതാരങ്ങളെയും ജനമധ്യത്തില്‍ പോപ്പുലര്‍ ആയവരെയും വെച്ചാണ് പരസ്യം. ജനങ്ങളില്‍ നിന്നും പരമാവധി നിക്ഷേപം സമാഹരിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇക്കാര്യത്തില്‍ ചില സ്ഥാപനങ്ങള്‍ തമ്മില്‍ മത്സരമാണ്. നാടിന്റെ മുക്കിനും മൂലയിലും വരെ ബ്രാഞ്ചുകള്‍ തുറക്കുകയാണ്. എല്ലാം വളരെ ആഡംബരമായാണ് ഫര്‍ണീഷ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെയും വിദേശത്തും തങ്ങള്‍ക്ക് ആധിപത്യം ഉണ്ടെന്നു കാണിക്കുവാന്‍ ചില സ്ഥലങ്ങളില്‍ ഓഫീസുകളും തുറന്നിട്ടുണ്ട്. വന്‍ സാമ്പത്തിക തട്ടിപ്പിനാണ് കളമൊരുങ്ങുന്നത്.

നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാണ് പൂട്ടിക്കൊണ്ടിരിക്കുന്നത്. നിക്ഷേപകരുടെ ആയിരക്കണക്കിന് കോടികളാണ് ഇവര്‍ തട്ടിയെടുത്തത്. മിക്ക സ്ഥാപനങ്ങളും പൂട്ടാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. കോന്നി പോപ്പുലര്‍ ഫിനാന്‍സ് കേസ് ഇതുവരെ എങ്ങുമെത്തിയില്ല. മുപ്പതിനായിരം നിക്ഷേപകര്‍ തട്ടിപ്പിനിരയായി. 1200 കോടിയിലധികം രൂപയാണ് പോപ്പുലര്‍ ഉടമകള്‍ തട്ടിയെടുത്തത്. ഓമല്ലൂര്‍ തറയില്‍ ഫിനാന്‍സും പൂട്ടി. തറയില്‍ ഫിനാന്‍സില്‍ നിക്ഷേപിച്ച പണം നിക്ഷേപകര്‍ അറിയാതെ ഉടമ പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിക്കുകയായിരുന്നു. പോപ്പുലര്‍ തകര്‍ന്നതോടെ തറയില്‍ ഫിനാന്‍സും പൂട്ടേണ്ടി വന്നു. കെ.എച്ച്.എഫ്.എല്‍ തട്ടിപ്പിലൂടെയും ആയിരക്കണക്കിന് നിക്ഷേപകര്‍ വഞ്ചിക്കപ്പെട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെജ്‌രിവാളിനെ പോലെ നാണംകെട്ട ഒരാളെ ഇതുവരെ ഞാൻ കണ്ടിട്ടില്ല ; വിവാദ പരാമർശവുമായി അമിത്...

0
ഡൽഹി: അഴിമതിയുടെ പേരിൽ ജയിലിലായിട്ടും രാജിവയ്‌ക്കാതെ അധികാരത്തിൽ തുടരുന്ന കെജ്‌രിവാളിനെ പോലെ...

കുറുക്കനെ പേടിച്ച് പുറത്തിറങ്ങാന്‍ പോലും മടിച്ച് കോട്ടാങ്ങൽ നിവാസികള്‍

0
പത്തനംതിട്ട : മലയോര മേഖലയായ കോട്ടാങ്ങൽ പഞ്ചായത്തിൽ വായ്പൂരിന് സമീപം കുറുക്കന്റെ...

മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്വന്തം ചെലവിൽ ; ഖജനാവിൽ നിന്ന് പണം മുടക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്വന്തം ചെലവിലെന്ന് വിവരാവകാശ രേഖ. യാത്രയ്ക്കായി സർക്കാർ...

ഇറാനിൽ അലി ബാഗേരി ഇടക്കാല വിദേശകാര്യ മന്ത്രി

0
ടെഹ്‌റാൻ: ഇറാനിൽ മുതിർന്ന നയതന്ത്രജ്ഞൻ അലി ബാഗേരിയെ ഇടക്കാല വിദേശകാര്യ മന്ത്രിയായി...