അനധികൃത മണ്ണ് കടത്തലിനിടയില്‍ ടിപ്പര്‍ വാനില്‍ ടോറസ് ലോറി ഇടിച്ചുകയറി

For full experience, Download our mobile application:
Get it on Google Play

റാന്നി : രാത്രിയിലെ അനധികൃത മണ്ണു കടത്തലിനിടയില്‍ ടിപ്പര്‍ വാനില്‍ ടോറസ് ലോറി ഇടിച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ മക്കപ്പുഴ ഗവ.യു.പി സ്കൂളിനു സമീപം വ്യാഴാഴ്ച രാത്രി പതിനൊന്നരയോടാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ടിപ്പര്‍ വാന്‍ ഡ്രൈവര്‍ വെച്ചൂച്ചിറ കുംഭിത്തോട് സ്വദേശി അപ്പുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടോറസ് ലോറി ഡ്രൈവറെ റാന്നി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പച്ചമണ്ണു കടത്തുന്നതിനിടയില്‍ വാഹനം ചെളിയില്‍ പുതയുന്നതൊഴിവാക്കാന്‍ പഴയ വീടിന്‍റെ അവശിഷ്ടങ്ങള്‍ എത്തിച്ച് വഴി ഒരുക്കിയ ശേഷം റോഡിലേക്ക് ടിപ്പര്‍ കയറി വരുമ്പോഴാണ് സംഭവം. മണ്ണുകടത്തലിന് എത്തിച്ച ടിപ്പറുകളും മണ്ണുമാന്തിയന്ത്രവും റോഡരികില്‍ പാര്‍ക്കു ചെയ്തതു മൂലം ടോറസ് ലോറി അരികു ചേര്‍ന്നു വന്നതാണ് അപകടത്തിന് കാരണമെന്നു പറയുന്നു. ടിപ്പര്‍ വാനില്‍ കുടുങ്ങി കിടന്ന ഡ്രൈവറെ ഏറെ ശ്രമപ്പെട്ടാണ് പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയത്. സമീപത്തെ വീടിന്‍റെ മതിലും ഗേറ്റും ഇടിയില്‍ തകര്‍ന്നിട്ടുണ്ട്. ടിപ്പര്‍ വാനിന്‍റെ ക്യാബിന്‍ നിശേഷം തകര്‍ന്നു.

സംസ്ഥാനത്ത് മണ്ണ് ഖനന പ്രദേശങ്ങളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ  ഉദ്യോഗസ്ഥ മണ്ണ് മാഫിയ അവിശുദ്ധ കൂട്ടുകെട്ടിന്‍റെ  ഞെട്ടിക്കുന്ന തെളിവുകൾ പുറത്തു വന്നതാണ്. വീട് നിർമ്മാണത്തിന്‍റെ  പേരിൽ മണ്ണ് നീക്കം ചെയ്യുന്നതിന് മിനറൽ ട്രാൻസിറ്റ് പാസ് വാങ്ങി അനിയന്ത്രിയമായി വൻതോതിൽ മലകൾ ഇടിച്ചു നിരത്തിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു.

ഖനന ഭൂവിജ്ഞാന വകുപ്പിന്‍റെ  അനുമതിയില്ലാതെ  പോലീസ് റവന്യൂ- ജിയോളജി അധികാരികളുടെ ഒത്താശയിൽ റിയൽ എസ്‌റ്റേറ്റ്കാരും മണ്ണ് മാഫിയ സംഘവും ചേർന്നാണ് കുന്നുകൾ ഇടിച്ചു കടത്തി തണ്ണീർതടങ്ങൾ നികത്തുന്നത്. കെട്ടിട നിർമ്മാണത്തിന്‍റെ അനുവധിച്ച പെർമിറ്റിൽ പറഞ്ഞ അളവിനേക്കാൾ പതിൽമടങ്ങ് മണ്ണ് നീക്കം ചെയ്തതിന് ശേഷം വസ്തുവിൽ കെട്ടിടം പണിഞ്ഞിട്ടില്ലന്ന വിവരും ലഭിച്ചിട്ടുണ്ട്. പക്ഷേ എല്ലാ തെളിവും ഉണ്ടായിട്ടും നിയമം നോക്കു കുത്തിയായി നിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...