ചെലവന്നൂരില്‍ വഴിയാത്രക്കാര്‍ക്ക് നേരെ ഉരുകിയ ടാര്‍ ഒഴിച്ച്‌ പൊള്ളിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചെലവന്നൂരില്‍ വഴിയാത്രക്കാര്‍ക്ക് നേരെ ഉരുകിയ ടാര്‍ ഒഴിച്ച്‌ പൊള്ളിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. യുവാക്കളുടെ ദേഹത്ത് ടാര്‍ ഒഴിച്ച തൃപ്പൂണിത്തുറ സ്വദേശി കൃഷ്ണപ്പന്റെ അറസ്റ്റാണ് നിലവില്‍ എറണാകുളം സൗത്ത് പോലീസ് രേഖപ്പെടുത്തിയത്. നരഹത്യ ശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ടി.ജെ.മത്തായി ആന്‍ഡ് കമ്പനിയിലെ കണ്ടാല്‍ അറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് പരിക്കേറ്റവരുടെ പരാതി. വാഹനയാത്രക്കാര്‍ ആക്രമിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന ടാര്‍ ഇവരുടെ ദേഹത്ത് വീണുവെന്നാണ് പ്രതികളുടെ വാദം. കൂടുതല്‍ വ്യക്തതയ്ക്കായി സിസിടിവി അടക്കം പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. ചെലവന്നൂര്‍ സ്വദേശികളായ വിനോദ് വര്‍ഗീസ്, സഹോദരന്‍ വിനു, സുഹൃത്ത് ജിജോ എന്നിവരുടെ ദേഹത്താണ് ഇന്നലെ ടാര്‍ ഒഴിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...