സാമ്പത്തികതട്ടിപ്പ് ; ഒടുവിൽ മോൻസന്റെ ആഡംബര കാറുകൾ ആക്രിവിലയ്ക്ക് വിറ്റു

For full experience, Download our mobile application:
Get it on Google Play

ചേർത്തല : പുരാവസ്തു, സാമ്പത്തിക തട്ടിപ്പു കേസിൽ കുടുങ്ങിയ മോൻസൺ മാവുങ്കലിന്റെ ആഡംബര വാഹനങ്ങൾ ആക്രിക്കു നൽകി. കരീനാ കപുർ ഉപയോഗിച്ചിരുന്ന പോർഷെ മുതൽ ബെൻസും ലെക്സസുമടക്കം ആറു കാറുകളും ഒരു കാരവനുമാണ് ചേർത്തല സ്റ്റേഷനിൽനിന്നു കൈമാറിയത്. ഒരുവർഷമായി സർക്കാർതലത്തിൽ നടന്ന ടെൻഡർ നടപടികളുടെ തുടർച്ചയായി ഞായറാഴ്ചയാണ് വാഹനങ്ങൾ നീക്കിയത്. ആലപ്പുഴ വലിയുരം മട്ടുപ്പാവിൽ എന്റർപ്രൈസസിനു വേണ്ടി ഷാനുഭൂട്ടോയാണ് ലേലമെടുത്തത്. പുനരുപയോഗിക്കാൻ അവകാശമില്ലാതെ ആക്രിയായാണ് കൈമാറ്റം നടത്തിയത്. മാവേലിക്കരയിലെ വ്യവസായിയുടെ പരാതിയെത്തുടർന്നാണ് മോൻസന്റെ വാഹനങ്ങൾ 2020 ഓഗസ്റ്റിൽ പോലീസ് കസ്റ്റഡിയിലെടുത്തത്.

പിന്നാലെ ഇയാളുടെ തട്ടിപ്പുകൾ പുറത്തുവരുകയായിരുന്നു. സിനിമതാരങ്ങളും സെലിബ്രിറ്റികളും ഉപയോഗിച്ചു കൈമാറിയ ആഡംബര വാഹനങ്ങൾ പലകുറി മറിഞ്ഞശേഷം സ്വന്തമാക്കുന്നതായിരുന്നു മോൻസന്റെ രീതി. ഈ കാറുകൾ മറ്റു സ്ഥാപനങ്ങൾക്ക്‌ വാടകയ്ക്കു നൽകിയായിരുന്നു ഇടപാടുകൾ. സ്വന്തമായി ഉപയോഗിച്ചിരുന്നതും ഇത്തരം വാഹനങ്ങളായിരുന്നു. വാഹനങ്ങൾ പിടിച്ചിട്ടതോടെ ചേർത്തല പോലീസ് സ്റ്റേഷൻ വളപ്പ് നിറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...