ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാൻഡിലേക്ക് ; ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കം

For full experience, Download our mobile application:
Get it on Google Play

ദില്ലി: പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ആറ് ദിവസത്തെ പര്യടനത്തിൽ ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുന്നത്. ഏഷ്യാ-പസഫിക് മേഖലയിലെ സാന്നിധ്യം ശക്തമാക്കലും വ്യാപാര ബന്ധം ഊട്ടിയുറപ്പിക്കലുമാണ് ഈ നയതന്ത്ര നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി ന്യൂസിലാൻഡിൽ എത്തുന്നത് ഇതാദ്യമായാണ്. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യകൾ, നിക്ഷേപം, സമുദ്ര സുരക്ഷ എന്നിവയിലെ സഹകരണത്തിലൂടെ തെക്കുകിഴക്കൻ ഏഷ്യയിലെയും പസഫിക്കിലെയും പ്രധാന രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കാനാണ് ഈ സന്ദർശനം.

മൂന്ന് രാജ്യങ്ങളിലെയും നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്ന പ്രധാനമന്ത്രി, അവിടുത്തെ ബിസിനസ്സ് സമൂഹവുമായും ഇന്ത്യൻ വംശജരുമായും ആശയവിനിമയം നടത്തും. നരേന്ദ്ര മോദിയുടെ നാലാമത്തെ ഇന്തോനേഷ്യ സന്ദർശനവും, ഓസ്ട്രേലിയയിലേക്കുള്ള മൂന്നാമത്തെ ഉഭയകക്ഷി സന്ദർശനവുമാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...