ദീപ ജംഗ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക : നിവേദനം നല്‍കി എ.ഐ.വൈ.എഫ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: മാലിന്യം നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട മല്ലപ്പള്ളി റോഡിൽ ദീപ ജംഗ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക, കലുങ്ക് വൃത്തിയാക്കലിന്റെ ഭാഗമായി ഇളക്കിമാറ്റിയ സ്ലാബുകൾ ഇരുചക്ര വാഹനയാത്രികർക്കും കാൽനട യാത്രക്കാർക്കും ഉയർത്തുന്ന ഭീഷണി എന്നിവ ചൂണ്ടിക്കാട്ടി പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് എ ഐ വൈ എഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റി നിവേദനം നൽകി. സെക്രട്ടറി വിഷ്ണു ഭാസ്കർ കമ്മിറ്റി അംഗങ്ങളായ സാലു ജോൺ, ചന്ദ്രേഷ് ഇ സി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

റോഡുപൊളിച്ചു കലുങ്ക് വൃത്തിയാക്കി പുനർനിർമാണം നടത്തി പൊതുജനങ്ങളുടെ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണേണ്ടതുണ്ട്. നഗരസഭാ പൊതുമരാമത്ത്, ജല അതോറിറ്റി, ബി എസ് എൻ എൽ അഗ്നി സുരക്ഷാ സേന, പോലീസ് എന്നിവർ സംയുക്തമായി നടത്തിയ കലുങ്ക് വൃത്തിയാക്കൽ യജ്ഞവും വിജയിച്ചില്ല. വെള്ളക്കെട്ടിന് ഒരു ശാശ്വത പരിഹാരത്തിനുള്ള നടപടി അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തിരമായി സ്വീകരിക്കണം എന്ന് എ ഐ വൈ എഫ് ഭാരവാഹികൾ ആവശ്യപ്പെട്ടു. വെള്ളക്കെട്ടിന് ശാശ്വത പരിഹാരത്തിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി നീങ്ങുമെന്ന് എ ഐ വൈ എഫ് ടൗൺ മേഖല ഭാരവാഹികളായ പ്രസിഡന്റ് ശ്രീവൽസ്‌ തമ്പി സെക്രട്ടറി വിഷ്ണു ഭാസ്കർ എന്നിവർ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യെമനിൽ കരയുദ്ധം രൂക്ഷമാകുന്നു; ഹൂത്തി വിമതരുടെ ആക്രമണത്തിൽ അറുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
സന: യമനിൽ കരയുദ്ധം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. സഖ്യസേനയുടെയും സർക്കാർ അനുകൂല...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...