ഇലന്തൂര്‍ സ്വദേശി കെ.ജി. റെജിക്ക് ജനാധിപത്യ കലാസാഹിത്യവേദിയുടെ സംസ്ഥാന അധ്യാപക പ്രതിഭാ പുരസ്കാരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി കെ.ജി. റെജിക്ക് സംസ്ഥാന അധ്യാപക പ്രതിഭാ പുരസ്കാരം. വിദ്യാഭ്യാസ – സാമൂഹ്യ – സാംസ്കാരിക – ആരോഗ്യ – പരിസ്ഥിതി രംഗത്തെ വ്യത്യസ്തമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് കെ.ജി.റെജിയെ സംസ്ഥാന അധ്യാപക പ്രതിഭ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന്  ജനാധിപത്യ കലാസാഹിത്യവേദി സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള അറിയിച്ചു. മികച്ച സാമൂഹ്യ പ്രവർത്തനം നടത്തുന്ന സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്ക് സംസ്ഥാന തലത്തിൽ ആദ്യമായി ശിഷ്യശ്രേഷ്o പുരസ്കാരം ഏർപ്പെടുത്തിയ മുൻ പാഠപുസ്തക നിർമ്മാണ സമിതി അഗം കൂടിയായ കെ.ജി.റെജിയുടെ മാതൃകാപരമായ പ്രവർത്തനമാണ് ഈ പുരസ്കാരത്തിന് അർഹനാക്കിയത്.  2023സെപ്തംബർ 2 ന് കോഴിക്കോട് ശിക്ഷക് സദനിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ.പ്രകാശ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

ഇലന്തൂര്‍ ഇടപ്പരിയാരം സ്വദേശിയായ കെ.ജി.റെജി ഇടപ്പരിയാരം എസ്.എന്‍.ഡി.പി ഹൈസ്കൂളില്‍ നിന്നും വിരമിച്ച അധ്യാപകനാണ്. സംസ്ഥാന ശിഷ്യ ശ്രേഷ്o പുരസ്കാരം ചീഫ് കോ-ഓർഡിനേറ്റർ, മാസ്റ്റേഴ്സ് ഫൗണ്ടേഷൻ കേരള  പ്രസിഡന്റ്, കേരള പ്രദേശ് ഗാന്ധിദർശൻ വേദി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി, ജവഹർ ബാൽ മഞ്ച്  ജില്ലാ കോ-ഓർഡിനേറ്റർ, CUC പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് ഇംപ്ലിമെൻറിംഗ് ആഫീസർ, പത്തനംതിട്ട മൗണ്ടനീയറിംഗ് അസോസിയേഷൻ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി, ജില്ലാ ശിശുക്ഷേമ സമിതി അംഗം, ജ.ക.സ.വേദി ജില്ലാ കമ്മിറ്റി അംഗം, ശാസ്ത്രവേദി ജില്ലാ കമ്മിറ്റി അംഗം, സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി അംഗം, സ്പോഴ്സ് കൗൺസിൽ ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി അംഗം, കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ആറൻമുള നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി, INC നിയോജക മണ്ഡലം കമ്മിറ്റി മെമ്പർ, ഇലന്തൂർ റബ്ബർ ഉദ്പാദക സംഘം ഡയറക്ടർ ബോര്‍ഡ് അംഗം, റെഡ്ക്രോസ് കോഴഞ്ചേരി താലൂക്ക് മെമ്പർ, CUC റിസോഴ്സ് പേഴ്സൺ, യോഗ ഇൻസ്ട്രക്ടർ തുടങ്ങിയ നിലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരികയാണ് കെ.ജി.റെജി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...