മധ്യപ്രദേശില്‍ നിന്നും ദിനോസര്‍ മുട്ടയുടെ ഫോസിലുകള്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ നിന്നും ദിനോസര്‍ മുട്ടയുടെ ഫോസിലുകള്‍ കണ്ടെത്തി. 65 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള 7 ദിനോസര്‍ മുട്ടകളാണ് കണ്ടെത്തിയത്. മധ്യപ്രദേശിലെ മണ്ഡ്‌ല ജില്ലയില്‍ നിന്നാണ് മുട്ടകള്‍ കണ്ടെത്തിയതെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

ക്രറ്റേഷ്യല്‍ കാലഘട്ടത്തിലെ മുട്ടകളാണിവയെന്ന് ഗവേഷകരുടെ വിലയിരുത്തല്‍. ഇതുവരെ ഇന്ത്യയില്‍ കണ്ടെത്താത്ത പുതിയ ഇനം ദിനോസറുകളുടെ മുട്ടകളാണ് ഇവയെന്ന് ഗവേഷകര്‍ പറയുന്നു. മണ്ഡ്‌ല ജില്ലയില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെയായുള്ള മോഹന്‍തോലയില്‍ നിന്നാണ് മുട്ടകള്‍ കണ്ടെത്തിയിരിക്കുന്നത്.

ഗവേഷകനായ പ്രൊ.കതാള്‍ ഒരു അധ്യാപകന്റെ ക്ഷണം അനുസരിച്ച്‌ മോഹന്‍തോലയില്‍ എത്തിയപ്പോഴാണ് മുട്ടകള്‍ കണ്ടെത്തിയത്. പ്രദേശവാസിയായ ഒരു കുട്ടിയുടെ കൈവശമാണ് അദ്ദേഹം ആദ്യം മുട്ടകള്‍ കണ്ടത്. പിന്നീട് അദ്ദേഹം സ്‌കാനിംഗ് ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച്‌ മുട്ടകളെ നിരീക്ഷിച്ചു. രണ്ടര കിലോയിലധികം ഭാരം മുട്ടയ്ക്കുണ്ട്.

ഇന്ത്യയില്‍ ആദ്യമായി ദിനോസറുകളുടെ ഫോസിലുകള്‍ കണ്ടെത്തിയത് മധ്യപ്രദേശില്‍ നിന്നാണ്. 1828 ല്‍ ജബല്‍പൂര്‍ ജില്ലയില്‍ നിന്നാണ് ആദ്യമായി ദിനോസറുകളുടെ ഫോസിലുകള്‍ ലഭിച്ചത്. പിന്നീട് മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നിന്നും ദിനോസറുകളും മുട്ടകളും കണ്ടെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണസംഘങ്ങൾ

0
തിരുവനന്തപുരം : പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണസംഘങ്ങൾ സജീവമാകുന്നതായി...

വടശ്ശേരിക്കര – കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം : വാഹനം...

0
വടശ്ശേരിക്കര : വടശ്ശേരിക്കര - കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ...

നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണം ; മൂന്ന് അധ്യാപകരെ സസ്‌പെൻഡ് ചെയ്തു

0
ഓച്ചിറ: കൊല്ലം പരബ്രഹ്മ നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ മൂന്ന് അധ്യാപകർക്ക്...

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...