പത്തനംതിട്ടയിൽ മരിച്ച പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചെന്ന് കണ്ടെത്തൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  മരിച്ച പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചെന്ന് കണ്ടെത്തൽ. പെൺകുട്ടി എഴുതിയ കുറിപ്പ് കണ്ടെത്തി. അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് കുറിപ്പിൽ പരാമർശം. തീയതി രേഖപ്പെടുത്താത്ത കുറിപ്പാണ് പുറത്തുവന്നത്. പെൺകുട്ടി ഗർഭിണിയിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. കേസിൽ സഹപാഠിയെ പോലീസ് ചോദ്യം ചെയ്തു. ‘അച്ഛനും അമ്മയും ക്ഷമിക്കണം. ടീച്ചറായി കാണണമെന്ന അമ്മയുടെ ആഗ്രഹത്തെക്കുറിച്ച് സൂചന നൽകുന്നതാണ് പെൺകുട്ടി കൈപ്പടയിൽ എഴുതിയത് എന്ന് സംശയിക്കുന്ന കുറിപ്പ്. കത്തിൽ പക്ഷെ തീയതി രേഖപ്പെടുത്തിയിട്ടില്ല. പെൺകുട്ടി മുൻപ് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരിക്കാമെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. മാതാപിതാക്കളുടെ മൊഴി വിശദമായി ഇതിനുശേഷം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മരിച്ച 17കാരി ഗർഭിണിയാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. കേസിൽ കുട്ടിയുടെ സഹപാഠിയെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട് ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നാണ് സഹപാഠി നൽകിയിരിക്കുന്ന മൊഴി. ഡിഎൻഎ പരിശോധനയ്ക്ക് സഹപാഠിയുടെ രക്തസാമ്പിൾ ശേഖരിച്ചു. പനിയെ തുടർന്നുള്ള അണുബാധയ്ക്ക് ചികിൽസ തേടിയ പെൺകുട്ടി മരിച്ചത് തിങ്കളാഴ്ചയായിരുന്നു. പോക്സോ കേസെടുത്താണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു

0
തിരുവനന്തപുരം: കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. കിണർ...

മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക്...

മാതാപിതാക്കളുടെ ശമ്പളവും വരുമാനവും മാത്രം പോര; ഒബിസി സംവരണത്തിൽ വ്യക്തത തേടി കേന്ദ്രം

0
ന്യൂഡൽഹി: മാതാപിതാക്കളുടെ ശമ്പളവും കാർഷിക വരുമാനവും മാത്രം അടിസ്ഥാനമാക്കി ഒബിസി വിഭാഗത്തിൽ...

തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്നതരത്തിൽ നടത്തുന്ന...

0
കണ്ണൂർ: പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ്...