വനത്തിൽ അകപ്പെട്ട സ്ത്രീകളെ കണ്ടെത്തി ; മൂന്ന് സ്ത്രീകളും സുരക്ഷിതരെന്ന് ഡിഎഫ്ഒ

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : കുട്ടമ്പുഴയിൽ വനത്തിൽ അകപ്പെട്ട സ്ത്രീകളെ കണ്ടെത്തി. അറക്കമുത്തി ഭാ​ഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. മൂന്ന് സ്ത്രീകളും സുരക്ഷിതരെന്ന് ഡിഎഫ്ഒ പറഞ്ഞു. കാൽനടയായി തിരിച്ചെത്തിക്കും. ഒരു മണിക്കൂറെടുക്കും ഇവരെ കാടിനുള്ളിൽ നിന്ന് പുറത്തെത്തിക്കാൻ. വനത്തിൽ കുടുങ്ങി 14 മണിക്കൂർ കഴിഞ്ഞാണ് ഇവരെ കണ്ടെത്തിയത്. കാടിനുള്ളിൽ ആറ് കിലോമീറ്റർ അകലെ നിന്നാണ് മൂന്നുപേരെയും കണ്ടെത്തിയത്. സ്ത്രീകൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ല. ആനക്കൂട്ടം ഉണ്ടാകുന്ന സ്ഥലമാണ്. അവർ അവിടെ നിന്ന് തിരിച്ചതായി മലയാറ്റൂർ ഡിഎഫ്ഒ പ്രതികരിച്ചു. മായ, ഡാർലി, പാറുക്കുട്ടി എന്നിവരായിരുന്നു വനത്തിൽ ഇന്നലെ കുടുങ്ങിയത്. പശുക്കളെ തിരയാൻ വനത്തിനകത്തേക്ക് പോയ സ്ത്രീകൾ വഴി തെറ്റി വനത്തിൽ അകപെടുകയായിരുന്നു. ഇതിൽ പാറുക്കുട്ടിക്ക് മാത്രമാണ് വനം പരിചയമുണ്ടായിരുന്നത്.

കാട്ടാനക്കൂട്ടം ഉണ്ടായിരുന്നതിനായി അറക്കമുത്തിയിൽ പാറക്കൂട്ടങ്ങൾക്ക് മുകളിലാണ് ഇവർ തങ്ങിയിരുന്നതെന്ന് തിരച്ചിൽ നടത്തിയ സംഘത്തിലെ സാബു പറഞ്ഞു. ആനയെ ഒഴിവാക്കാനായി വഴിമാറി പോയതാണ് വഴി തെറ്റാനിടയാക്കിയതെന്ന് സാബു പറഞ്ഞു. ഫോണിൽ ചാർജ് ഇല്ലാതായതാണ് ഇവരുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ഇവർ വനത്തിലേക്ക് പോയത്. ഇന്നലെ വൈകുന്നേരം മുതലാണ് ഇവർക്കായി തിരച്ചിൽ ആരംഭിച്ചത്. പശുവിനെ തിരഞ്ഞായിരുന്നു ഇവർ വനത്തിനുള്ളിലേക്ക് പോയത്. എന്നാൽ പശു ഇന്നലെ ഉച്ചയ്ക്ക് ശേഷം തിരിച്ചെത്തിയിരുന്നു. രണ്ട് സംഘങ്ങളാണ് കാട്ടിൽ തിരച്ചിൽ നടത്തിയത്. 15 പേരും എട്ടു പേരും അടങ്ങുന്ന രണ്ട് സംഘങ്ങളാണ് തിരച്ചിൽ നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഫിആർഎ ഭേദഗതി ബിൽ പരിശോധിക്കാൻ സംയുക്ത പാർലമെന്ററി സമിതി; അധ്യക്ഷനായി സഞ്ജയ് ജയ്സ്വാൾ

0
ന്യൂഡൽഹി: എഫ്സിആർഎ നിയമഭേദ​ഗതി ബില്ലിൽ പാർലമെന്റ് സംയുക്ത സമിതി രൂപീകരിച്ചു. ബിഹാറിൽനിന്നുള്ള...

അമേരിക്കയിൽ നിന്ന് സ്വർണം മാറ്റി നെതർലാൻഡ്സ് ; ആഗോള രാഷ്ട്രീയ സാഹചര്യം കാരണമെന്ന് ഡച്ച്...

0
ദി ഹേഗ്: ആഗോളതലത്തിൽ രാഷ്ട്രീയ അസ്ഥിരതയും അനിശ്ചിതത്വങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ,...

കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു

0
തിരുവനന്തപുരം: കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. കിണർ...

മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക്...