രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത് ക്രൂര ലൈംഗിക വേട്ടയെന്ന് എഫ്ഐആർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത് ക്രൂര ലൈംഗിക വേട്ട എന്ന് എഫ്ഐആർ. ലൈംഗിക താൽപര്യത്തിനായി സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി. ബലംപ്രയോഗിച്ച് ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടാക്കി. തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്നും എഫ്ഐആർ. പ്രലോഭിപ്പിച്ച് സ്വകാര്യ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയെന്നും വായ പൊത്തിപ്പിടിച്ച് വസ്ത്രങ്ങൾ ബലംപ്രയോഗിച്ച് നീക്കിയെന്നും എഫ്ഐആറിൽ പറയുന്നു. ഗുരുതര പരാമർശങ്ങളാണ് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സൗഹൃദം സ്ഥാപിച്ച് വിശ്വാസം വരുത്തിയ ശേഷം വിവാഹ വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നത്. 2024 ഏപ്രിൽ എട്ടാം തീയതി തിരുവല്ലയിൽ ക്ലബ് സെവൻ ഹോട്ടലിൽ റൂം ബുക്ക് ചെയ്ത് യുവതിയെ എത്തിക്കുകയായിരുന്നു. പെൺകുട്ടിയെ കൊണ്ടാണ് റൂം ബുക്ക് ചെയ്യിപ്പിച്ചിരുന്നത്.

വസ്ത്രങ്ങൾ ബലംപ്രയോ​ഗിച്ച് ഊരി മാറ്റുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയാണ് അതിജീവിതയെ ഉപദ്രവിച്ചത്. വേദനിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ വായ പൊത്തിപിടിച്ച് വീണ്ടും ഉപദ്രവിച്ചെന്ന് എഫ്‌ഐആറിൽ പറയുന്നു. പല രീതിയിലുള്ള ലൈംഗിക വൈകൃതങ്ങൾക്ക് രാഹുൽ അതിജീവിതയെ ഇരയാക്കി. പത്തനംതിട്ട ക്രൈംബ്രാഞ്ചാണ് എഫ്‌ഐആർ തായാറാക്കിയിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്താണ് രാഹുലിനെതിരെ കേസ് എടുത്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...