പത്തനംതിട്ട നഗരഹൃദയത്തിലെ ചുട്ടിപ്പാറയില്‍ ശിവരാത്രി ദിനത്തില്‍ വന്‍ തീ പിടുത്തം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശിവരാത്രി ദിനത്തില്‍ പത്തനംതിട്ട ചുട്ടിപ്പാറ ക്ഷേത്രത്തിന് സമീപം തീ പിടുത്തം. സമീപത്തെ പുല്ലുകള്‍ക്കാണ് തീ പടര്‍ന്നു പിടിച്ചത്. രാത്രി 7.50 ഓടെ ആയിരുന്നു സംഭവം. ക്ഷേത്രത്തന് സമീപം ഉണ്ടായിരുന്ന ഉണങ്ങിയ പുല്ലുകളില്‍ പടര്‍ന്ന തീ സമീപത്തേക്ക് വ്യാപിക്കുകയായിരുന്നു. പാറയ്ക്ക് മുകളില്‍ വലിയ തോതില്‍ ഉണ്ടായിരുന്ന ഉണങ്ങിയ പുല്ലുകള്‍ക്കാണ് തീ പിടിച്ചതെന്ന് പത്തനംതിട്ട അഗ്നി രക്ഷാസേന അറിയിച്ചു. വാഹനം കടന്നു ചെല്ലാന്‍ സാധിക്കാതെ വന്നതോടെ 8 പേരടങ്ങുന്ന അഗ്നിരക്ഷ സേനാംഗങ്ങള്‍ പാറയ്ക്ക് മുകളില്‍ കയറി തീ അടിച്ചു കെടുത്തുകയായിരുന്നു.

ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 9.50 ഓടെയാണ് തീ പൂര്‍ണ്ണമായി അണയ്ക്കുവാന്‍ കഴിഞ്ഞതെന്ന് ഇവര്‍ അറിയിച്ചു. 2024 ലും ചുട്ടിപ്പാറയില്‍ സമാനമായ രീതിയില്‍ തീ പടര്‍ന്നു പിടിച്ചിരുന്നു. ക്ഷേത്രത്തിന് സമീപം ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഈ ഭാഗത്തേക്ക് തീ വ്യാപിക്കാതിരുന്നതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാകുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...

ഓണക്കാല ചെലവ് ; 2200 കോടി കൂടി കടമെടുക്കാനൊരുങ്ങി കേരളം

0
തിരുവനന്തപുരം : ഓണക്കാല ചെലവ് നേരിടാൻ കേരളം 2200 കോടി കൂടി...