കെനിയയിൽ ഗേൾസ് അക്കാദമി ഹോസ്റ്റലിലെ തീപിടിത്തം ; എട്ട് വിദ്യാർഥിനികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

നയ്റോബി: കെനിയയിലെ ഉതുമിഷ ഗേൾസ് അക്കാദമി ഹോസ്റ്റലിലുണ്ടായ തീപിടുത്തത്തില്‍ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട്, വിദ്യാർഥികളായ എട്ട് പെണ്‍കുട്ടികളെ, അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. വ്യാഴാഴ്ച പുലർച്ചെ, മറ്റുള്ളവർ ഉറങ്ങിക്കിടക്കുമ്പോള്‍, ഡോർമിറ്ററിയിലെ മെത്തയ്ക്ക് വിദ്യാർഥികള്‍ തീയിടുകയായിരുന്നു. ഹോസ്റ്റല്‍ അധികൃതരുടെ കടുത്ത അച്ചടക്ക നടപടികള്‍ക്ക് പ്രതികാരമെന്ന നിലയ്ക്കാണ് പ്രതികള്‍ കൃത്യം ചെയ്തത്. സെൻട്രൽ കെനിയയില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തില്‍ 16 പേർ മരിക്കുകയും, 79 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 15നും 18നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളിലെ ഭൂരിഭാഗം വിദ്യാർഥികളും പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളാണ്. തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇരുനിലകളുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ ഭാഗം പൂർണമായും കത്തി നശിച്ചു.

സ്കൂളിലെ ജീവനക്കാരിൽ നിന്നും വിദ്യാർഥികളിൽ നിന്നും മൊഴിയെടുത്ത ശേഷവും, സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിനു ശേഷവുമാണ് അന്വേഷണ സംഘം വിദ്യാർഥിനികളിലേക്ക് തിരിഞ്ഞത്. സംഭവത്തിന് ശേഷം വീടുകളിലേക്ക് മടങ്ങിയ ഇവരെ കണ്ടെത്തി ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കെനിയയിലെ ബോർഡിംഗ് സ്കൂളുകളിൽ മുൻപും സമാനമായ രീതിയിൽ വൻ തീപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...