നന്തൻകോട് സ്വരാജ് ഭവനിൽ തീപിടിത്തം ; പുതിയ കാറടക്കം 2 വാഹനങ്ങൾ കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശവകുപ്പ് ഡയറക്ടറേറ്റ് ഉൾപ്പടെ സ്ഥിതിചെയ്യുന്ന നന്തൻകോട് ജംഗ്ഷനിലെ സ്വരാജ് ഭവനിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. സമീപം പാർക്ക് ചെയ്തിരുന്ന രണ്ട് സർക്കാർ വാഹനങ്ങൾ കത്തിനശിച്ചു. ഫയർഫോഴ്‌സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ചവറിന് തീപിടിച്ച് കത്തുന്നത് കണ്ടവരാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. എന്നാൽ തീ പെട്ടന്ന് പടർന്ന് പരിസരത്തു കിടന്ന കാറിലേക്ക് കത്തുകയായിരുന്നു. ഉപയോഗിക്കാതെ മാറ്റിയിട്ടിരുന്ന കാറും പുതിയ കാറുമാണ് പൂർണമായി കത്തിനശിച്ചത്.

മൂന്നാമത്തെ വാഹനത്തിലേക്ക് തീ പടരുന്നതിന് മുൻപുതന്നെ തിരുവനന്തപുരം യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം സ്ഥലത്ത് മാലിന്യം കത്തിക്കാൻ ശ്രമം നടന്നിരുന്നു. ഇതാണോ തീ പടരാൻ കാരണമെന്നും അന്വേഷണം നടക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...