എസ് സി ബി മെഡിക്കൽ കോളേജിൽ തീപിടുത്തം ; 10 രോഗികൾക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഒഡീഷ: ഒഡീഷയിലെ കട്ടക്ക് എസ്‌സിബി മെഡിക്കൽ കോളേജ് ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ 10 രോഗികൾക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ രണ്ടരയ്ക്കും മൂന്നിനും ഇടയിലായിരുന്നു അപകടം. തീപിടിത്തത്തിൽ 11 ആശുപത്രി ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഐസിയുവിൽ കുടുങ്ങിയ രോഗികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് ജീവനക്കാർക്ക് പരിക്കേറ്റതെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു.ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നിനും ഇടയിലാണ് തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ നിരവധി ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പത്ത് രോഗികളെ രക്ഷിക്കാന്‍ സാധിച്ചില്ല.

23 രോഗികളെ മറ്റ് ഡിപ്പാര്‍ട്‌മെന്റിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് ഐസിയുകളിലേക്കും വാര്‍ഡുകളിലേക്കും മാറ്റുന്നതിന് ഇടയിലാണ് ഏഴ് ഗുരുതര രോഗികള്‍ മരിച്ചത്. മറ്റ് മൂന്ന് രോഗികള്‍ പിന്നീടും മരിച്ചു’, മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിപറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...