തിരുവനന്തപുരത്ത് ആനയറയിൽ മെത്തക്കടയ്ക്ക് തീപിടിച്ച് അപകടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം ആനയറയിൽ വൻ തീപിടിത്തം. സ്ഥലത്തെ ഒരു മെത്തക്കടയിലാണ് തീ പടർന്നു പിടിച്ചത്. സോഫാസ് ആൻഡ് മോർ എന്ന പേരിലുള്ള സ്ഥാപനത്തിലായിരുന്നു അപകടം. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന വസ്തുക്കൾ എല്ലാം കത്തി നശിച്ചു. അപകട വിവരമറിഞ്ഞ് തിരുവനന്തപുരം, കഴക്കൂട്ടം, ചാക്ക യൂണിറ്റുകളിലെ ഫയർഫോഴ്‌സ് സംഘമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പെട്ടെന്ന് തീ പിടിക്കുന്ന തരത്തിലുള്ള മെത്ത, സോഫ പോലുള്ള വസ്തുക്കളാണ് കടയ്ക്കുള്ളിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ വലിയ രീതിയിൽ തീ ആളിപ്പടരുകയും സാധന സാമഗ്രികളെല്ലാം കത്തിയമരുകയും ചെയ്തു. തീ പൂർണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. എങ്ങനെയാണ് തീപിടിത്തം ഉണ്ടായത് എന്നതിൽ വ്യക്തത വന്നിട്ടില്ല. അതേസമയം ഷോർട്ട് സർക്യൂട്ട് ആകാം അപകട കാരണമെന്നാണ് അനുമാനം. കടയിൽ അപകടമുണ്ടായ സമയത്ത് ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ല എന്നത് ആശ്വാസമാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...