Saturday, September 5, 2026 11:45 pm

ബജറ്റ് വലിയ അഴിമതിക്ക് കളമൊരുക്കുന്നുവെന്ന് മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്നതിനെതിരെ പ്രതിപക്ഷം രം​ഗത്ത്. ബജറ്റ് വലിയ അഴിമതിക്ക് കളമൊരുക്കുന്നുവെന്ന് മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ് ആരോപിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകി. മദ്യം ഒഴുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മദ്യത്തിന് എതിരായി വലിയ പ്രസംഗം നടത്തിയവർ മദ്യം സുലഭമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മദ്യക്കമ്പനികളുടെ കൈയിൽ നിന്നും എത്ര പണം വാങ്ങി. വിഡി സതീശൻ എത്ര കിട്ടിയെന്ന് വ്യക്തമാക്കണമെന്നും രാജേഷ് കടുപ്പിച്ചു. സർക്കാർ ജീവനക്കാർക്ക് അനുകൂല്യം ഇല്ല. അപ്പോളാണ് മദ്യം ഒഴുക്കുന്ന ഈ വിസ്മയം. കർണാടക മദ്യ ലോബി ഇതിന് പിന്നിലുണ്ടെന്നും രാജേഷ് പറഞ്ഞു.

അതേസമയം വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപനയ്ക്ക് സാധ്യത തുറന്ന് ബജറ്റിൽ നികുതി ഘടന പ്രഖ്യാപിച്ചതിൽ യുഡിഎഫ് സര്‍ക്കാരിലും പുറത്തും വിവാദം. നികുതി ഘടന പരിഷ്കരം എക്സൈസ് മന്ത്രി എം ലിജു മുന്‍കൂട്ടി അറിഞ്ഞില്ലെന്നാണ് വിവരം. നയപരമായ മാറ്റമെങ്കിൽ എക്സൈസ് വകുപ്പാണ് തയ്യാറാക്കേണ്ടത്. ഇക്കാര്യം പാര്‍ട്ടിയിൽ ചര്‍ച്ചയാകാനാണ് സാധ്യത. വിദേശ മദ്യ ചട്ടങ്ങളിൽ എൽഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 0.5 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുളള മദ്യത്തിന് മുഖ്യമന്ത്രി വി.ഡി സതീശൻ നികുതി ഘടന പ്രഖ്യാപിച്ചത്. കാര്‍ഷിക വിളകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് നൽകിയ ഇളവിന്‍റെ മറവിൽ മദ്യകമ്പനികളെ സഹായിക്കുന്നുവെന്നാണ് സിപിഎം വിമര്‍ശനം. വീര്യം കുറഞ്ഞ മദ്യ വിൽപനയ്ക്ക് മദ്യ കമ്പനികള്‍ എൽഡിഎഫ് സര്‍ക്കാരിന് സമീപിച്ചെങ്കിലും നികുതി വരുമാനം ഇടിയുമെന്ന് പറഞ്ഞ് ധനവകുപ്പ് തള്ളിയിയിരുന്നു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...