മണ്ണാറക്കുളഞ്ഞിയില്‍ വിറക് കയറ്റി വന്ന ലോറിയില്‍ തീ പിടുത്തം ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മണ്ണാറക്കുളഞ്ഞിയില്‍ വിറക് കയറ്റി വന്ന ലോറിയിക്ക് തീ പിടിച്ചു. നാട്ടുകാരുടെയും ഫയര്‍ ഫോഴ്സിന്റെയും സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് തീ അണയ്ക്കുവാന്‍ കഴിഞ്ഞത്. കൊല്ലത്ത് നിന്നും വിറകും തടിയുടെ പോളയും കയറ്റി പാലായിലേക്ക് പോകുന്ന വഴിയാണ് ലോറിയില്‍ തീ പിടിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം നടന്നത്. ഗ്ലൗസ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഫാക്ടറിയിലേക്ക് കൊണ്ടുപോയ ചെറിയ തടി കഷ്ണങ്ങളും തടിയുടെ പോളകളും നിറഞ്ഞ ലോറിയില്‍ നിന്നും എഞ്ചിന്‍ ഭാഗത്തേക്ക് തടി ചീളുകള്‍ വീണതാണ് തീ പിടുത്തത്തിന് കാരണമായത്. ലോറിയുടെ പുറകെ വന്ന കാര്‍ യാത്രികന്‍ എഞ്ചിന്‍ ഭാഗത്ത് നിന്നും വലിയ തോതില്‍ പുക ഉയരുന്നത് കാണുകയും വിവരം ലോറി ഡ്രൈവറെ അറിയിക്കുകയും ചെയ്തതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയില്‍ നിന്നും ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തുകയും നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് തീ അണയ്ക്കുകയും ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...