അടൂരില്‍ പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ദിനംപ്രതി രണ്ടായിരത്തിലധികം പേരാണ് ചികിത്സ തേടി എത്തുന്നത്. കാഷ്വാലിറ്റിയില്‍ മാത്രം നൂറിലധികം പനി ബാധിതര്‍ ദിവസവും എത്തുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആശുപത്രിയില്‍ എത്തുന്ന പനി ബാധിതരുടെ ചികിത്സയ്ക്കായി മാത്രം മൂന്ന് ഫിസിഷന്‍മാര്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍  ഡ്യൂട്ടിയിലുണ്ട്. ജനറല്‍ ഓ.പി വിഭാഗത്തില്‍ നാല് ഡോക്ടര്‍മാരും സേവനം അനുഷ്ടിക്കുന്നു. കടുത്ത ചൂട്, തലവേദന, ജലദോഷം, തൊണ്ട വേദന, ശരീര വേദന എന്നിവയുമായാണ് കൂടുതല്‍ രോഗികളും എത്തുന്നത്. ഓ.പി യില്‍ ചികിത്സ തേടുന്നവരുടെ പനി കുറയാതെ വരുമ്പോള്‍ പ്ലേറ്റ് ലെറ്റ്‌ കൗണ്ട് പരിശോധിച്ച് ചികിത്സ നല്‍കുകയാണ് ചെയ്യുന്നത്. അടൂരില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ചികിത്സക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...