പച്ചക്കറിക്ക് തീവില ; സെഞ്ചുറി കടന്ന് വഴുതന, പയർ, വെള്ളരി വില

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് പൊതുവിപണിയിൽ വിൽക്കുന്ന പച്ചക്കറി ഇനങ്ങളിൽ പലതിന്റെയും വില സെഞ്ചുറി കടന്നു. അമര, കത്തിരി, വഴുതന, പയർ, വലിയ‍മുളക്, ബീൻസ്, വെള്ളരി, തക്കാളി, മുരിങ്ങ‍യ്ക്ക തുടങ്ങിയവയുടെ വിലയാണ് പൊതുവിപണിയിൽ 100 രൂപ പിന്നിട്ട് കുതിക്കുന്നത്. കോവയ്ക്ക കിലോഗ്രാമിന് 95 രൂപയായി. ബീറ്റ്റൂട്ട്, കോളിഫ്ലവർ, കാരറ്റ്(ഊട്ടി), പാവയ്ക്ക, വെണ്ട, ചെറിയ‍മുളക് എന്നിവയുടെ വിലയും കിലോഗ്രാമിന് 100 രൂപ‍യോട് അടുക്കുകയാണ്.

പൊതുവിപണിയിൽ മല്ലിയില‍യ്ക്ക് 88 രൂപയുള്ളപ്പോൾ ഹോർട്ടികോർപ്പിന്റെ വിൽപനശാലകളിൽ കിലോഗ്രാമിന് 100 രൂപയാണ്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും പച്ചക്കറിക‍ൾ എത്തിച്ച് ഹോർട്ടികോർ‍പ്പിന്റെയും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോ‍ഷൻ കൗൺസിലിന്റെയും വിൽപനശാലകൾ വഴി വിൽക്കുന്നതിനിടെയാണ് വില കുതിച്ചുയരുന്നത്. ഇതര സംസ്ഥാനങ്ങളിലെ പച്ചക്കറി ദൗർലഭ്യവും വിലക്കയറ്റത്തിനു പ്രധാന‍ കാരണമാണെന്ന് വ്യാപാരികൾ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാർ നിരക്കിൽ സ്വാശ്രയ കോളേജുകളോട് ഫീസ് ഈടാക്കാൻ പറയാനാവില്ല : സുപ്രീം കോടതി

0
ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ...

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല ; ഉപരാഷ്ട്രപതി പങ്കെടുക്കാൻ...

0
ദില്ലി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ്...

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...

മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു ;...

0
കൊച്ചി: മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ്...