ന്യൂഡല്‍ഹി : ഡല്‍ഹിയിലെ തുഗ്ലക്കാബാദിലെ മെട്രോ സ്റ്റേഷന് സമീപം വന്‍ തീപിടുത്തം. ചേരിപ്രദേശത്തെ കുടിലുകളിലേക്ക് തീ ആളിപ്പടര്‍ന്നു. 20ലധികം കുടിലുകള്‍ കത്തിനശിച്ചു. സമീപത്തെ ഫാക്ടറിയില്‍നിന്നാണ് തീ പടര്‍ന്നത്. തീ പടര്‍ന്നതോടെ താമസക്കാര്‍ ഓടി രക്ഷപെട്ടതിനാല്‍ ആളപായമൊന്നും സംഭവിച്ചില്ല. ഇന്ന് പുലര്‍ച്ചയോടെയാണ് തീ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയത്. 26 ഫയര്‍ എഞ്ചിന്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള സ്രമം തുടരുകയാണ്
ഡല്‍ഹിയിലെ ചേരിയില്‍ വന്‍ തീപിടുത്തം : 20 കുടിലുകള്‍ കത്തി നശിച്ചു – തീയണക്കാന്‍ ശ്രമം തുടരുന്നു
RECENT NEWS
Advertisment