പുനലൂര്‍ നഗരസഭാപ്രദേശത്ത് വീണ്ടും തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍ : നഗരസഭാപ്രദേശത്തു വീണ്ടും തീപിടുത്തം. വാളക്കോട്ട്, സന്തോഷ് കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കറോളം തുറസ്സായ സ്ഥലത്തെ കുറ്റിക്കാടിനാണ് തീപിടിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു സംഭവം. പുനലൂരില്‍നിന്ന്‌ എത്തിയ അഗ്നിരക്ഷാസേന ഏറെ പണിപ്പെട്ട് തീക്കെടുത്തി. ഇതിലൂടെ പരിസരങ്ങളിലെ വീടുകളിലേക്ക്‌ തീപടരുന്നത് തടയാനായി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എ.സാബുവിന്റെ നേതൃത്വത്തിലാണ്‌ തീക്കെടുത്തിയത്.

കൂട്ടിയിട്ടു കത്തിച്ച ചപ്പുചവറുകളില്‍നിന്ന്‌ തീ പടര്‍ന്നതാകാമെന്നാണ് നിഗമനം. കഴിഞ്ഞദിവസം നഗരസഭയുടെ പടിഞ്ഞാറന്‍ മേഖലയായ പത്തേക്കറിലും അഗ്നിബാധയുണ്ടായിരുന്നു. ഇവിടെയും കുറ്റിക്കാട്ടിലാണ് തീപടര്‍ന്നത്. അഗ്നിരക്ഷാസേനയെത്തിയാണ് തീകെടുത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോറിയുടെ ഹോൺ ശബ്ദം കേട്ടതോടെ ബൈക്കിന്‍റെ നിയന്ത്രണം വിട്ടു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം: ജില്ലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിലിൽ പൊലിഞ്ഞു തീരുന്ന ജീവനുകൾക്ക് അറുതിയില്ല. പത്തനാപുരം...

വൃത്തിഹീന സാഹചര്യം ഒഴിവാക്കാൻ തട്ടുകടകൾക്ക് ഏകീകൃത മാതൃക ; കടകൾക്ക് പ്രത്യേക മേഖല നിശ്ചയിക്കാൻ...

0
തിരുവനന്തപുരം : വഴിയോരത്തെ തട്ടുകടകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട്...

തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി...

0
തിരുവനന്തപുരം: തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന...

ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽ 1975-ലെ ‘അടിയന്തരാവസ്ഥ’ ഉൾപ്പെടുത്തി

0
ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച...