ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു ; ഉത്തരവിറക്കി സർക്കാര്‍‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ നല്‍കിയിരുന്നു. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിലെ അന്തിമ നിലപാട് സ്വീകരിച്ചത്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായുള്ള അടുപ്പം ചീഫ് സെക്രട്ടറിതല കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നു 2020 ജൂലൈയില്‍ ആണ് ശിവശങ്കര്‍ ആദ്യം സസ്‌പെന്‍ഷനിലാകുന്നത്.

ഒരുവര്‍ഷത്തിനും അഞ്ചുമാസത്തിനുംശേഷമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത്. തസ്തിക സംബന്ധിച്ച് തീരുമാനം പിന്നീട് ഉണ്ടാകും. സ്വര്‍ണക്കടത്ത് കേസിന് ഇതുവരെ ഒരു അന്തിമ തീരുമാനം വന്നിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിന്റെ അതിവിശ്വസ്തനായിരുന്ന ശിവശങ്കര്‍ കുടുങ്ങിയതിന്റെ ഞെട്ടലില്‍ നിന്ന് ഇടതു കേന്ദ്രങ്ങളില്‍ നിന്ന് ഇന്നും മാറിയിട്ടില്ല.

വിഷയം പ്രതിപക്ഷം തിരഞ്ഞെടുപ്പ് നാളുകളില്‍ ആളിക്കത്തിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാമതും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തി. ജാമ്യത്തിലിറങ്ങിയ ശേഷം അജ്ഞാത വാസത്തിലാണ് ശിവശങ്കര്‍. ശിവശങ്കറിന്റെ സര്‍വ്വീസ് ജീവിതം ഉദ്യോഗഭരിതമാണ്. ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ നിയന്ത്രിച്ചിരുന്ന പ്രധാനികളില്‍ ഒരാളാണ് അദേഹം. 2023 ജനുവരി വരെയാണ് ശിവശങ്കറിന് സര്‍വ്വീസ് കാലാവധിയുളളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...