കെപിസിസി അച്ചടക്ക സമിതി അധ്യക്ഷനായി തിരുവഞ്ചൂർ ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെപിസിസിയുടെ സംസ്ഥാനതല അച്ചടക്ക സമിതിയുടെ അധ്യക്ഷനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചുമതലയേറ്റെടുത്തു.
തിരുവഞ്ചൂരിന് പുറമേ എന്‍ അഴകേശന്‍, ഡോ ആരിഫ സൈനുദ്ദീന്‍ എന്നിവര്‍ അംഗങ്ങളായ മൂന്നംഗസമിതിയെയാണ് സോണിയ ഗാന്ധി അച്ചടക്ക സമിതിയായി നിയോഗിച്ചത്. അച്ചടക്ക സമിതി തീരുമാനമെടുത്ത് കെപിസിസി പ്രസിഡന്റിന് സമര്‍പ്പിക്കും.

ഏകപക്ഷീയ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നുവെന്നാക്ഷേപിച്ച്‌ സമിതി വേണമെന്ന ആവശ്യവുമായി ഉമ്മന്‍ ചാണ്ടി സോണിയ ഗാന്ധിയെ കണ്ടിരുന്നു. അച്ചടക്ക നടപടികള്‍ക്കെതിരെ ഇരുഗ്രൂപ്പുകളും ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു. അച്ചടക്കമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന് മനസിലായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ചടങ്ങില്‍ പറഞ്ഞു.

നയപരമായ തീരുമാനങ്ങള്‍ ഒറ്റക്കെട്ടായി എടുക്കണമെന്ന് വി ഡി സതീശനും കൂട്ടിച്ചേര്‍ത്തു. വാദപ്രതിവാദം ഉണ്ടാകണം പക്ഷേ തീരുമാനമായാല്‍ എല്ലാവരും തീരുമാനത്തിന്റെ കൂടെ നില്‍ക്കണമെന്നാണ് സതീശന്റെ ഉപദേശം. ചിലര്‍ ചട്ടക്കൂടിന് പുറത്തേക്ക് പോകാന്‍ ശ്രമിക്കുമ്പോള്‍ അച്ചടക്കം നിര്‍ബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഒരാളെ പോലും നടപടിയെടുത്ത് പുറത്താക്കാനുള്ള അവസരം ഉണ്ടാക്കരുതെന്നാണ് സതീശന്റെ മുന്നറിയിപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ച ആളുകളുണ്ടെന്നും അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...