ഊന്നുകല്ലില്‍ പാചകവാതകം ചോര്‍ന്ന് വീടിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂര്‍ പള്ളിക്കല്‍ ഊന്നുകല്ലില്‍ പാചകവാതകം ചോര്‍ന്ന് വീടിന് തീപിടിച്ചു. കല്ലായില്‍ രതീഷിന്‍റെ വീടിനാണ് തീപിടിച്ചത്. പാചകവാതകം ചോര്‍ന്ന് വിറകടുപ്പില്‍ നിന്നും ഗ്യാസ് അടുപ്പിലേക്ക് തീ പടരുകയായിരുന്നു. രാവിലെ ഏഴോടെ വീട്ടിലുള്ളവര്‍ അടുത്ത ക്ഷേത്രത്തിലേക്ക് പോയിരുന്നു. ഈ സമയത്താണ് തീ പടര്‍ന്നത്. അതുകൊണ്ട് വലിയ അപകടം ഒഴിവായി.

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് മുറിയില്‍ ഗ്യാസ് നിറയുകയും അടുക്കളയില്‍ കത്തിക്കൊണ്ടിരുന്ന വിറകടുപ്പില്‍ നിന്നും തീ പിടിക്കുകയായിരുന്നു. വീട്ടില്‍ നിന്നും ശക്തമായി പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപ വാസികള്‍ അടൂര്‍ ഫയര്‍ഫോഴ്സില്‍ അറിയിച്ചു. ഇതിനിടെ അടച്ചിട്ട മുറിയില്‍ ചൂട് കൂടി ശക്തമായ മര്‍ദ്ദനത്തില്‍ വലിയ ശബ്ദത്തോടെ ഗ്ലാസ് ജനലുകള്‍ പൊട്ടിത്തെറിച്ചു. ചില്ലുകള്‍ പുറത്തേക്ക് പൊട്ടി ചിതറി സമീപത്ത് തടിച്ചു കൂടിയിരുന്ന ആളുകള്‍ക്കിടയിലേക്ക് തെറിച്ചു.

ചിതറി തെറിച്ച ഗ്ലാസ് കഷണം ശരീരത്തില്‍ തറച്ച അയല്‍ക്കാരനായ പണയില്‍ വാഴപ്പള്ളില്‍ വടക്കേതില്‍ ഭാനുവിന് (63) പരിക്കേറ്റു. അടൂര്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാര്‍, ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ ഷാനവാസ് എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും വീടിന്‍റെ വാതിലുകള്‍ ഇരുമ്പ് പട്ട ഉപയോഗിച്ച്‌ പൂട്ടിയിരുന്നതിനാല്‍ അകത്ത് കയറാന്‍ കഴിയാതെയായി. സമീപ വാസികള്‍ അറിയിച്ചതനുസരിച്ച്‌ ക്ഷേത്രത്തില്‍ നിന്നും വീട്ടുകാര്‍ മടങ്ങിയെത്തി അകത്ത് കയറി രണ്ട് പാചക വാതക സിലിണ്ടറുകള്‍ പുറത്തേക്ക് മാറ്റി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റബ്ബർവില 300രൂപയാക്കും, ഭൂനിയമങ്ങളിൽ ഭേദഗതിവരുത്തും ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന്...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

0
തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ...

‘അയ്യപ്പഭക്തരെ ‘സ്വാമി’ എന്നുതന്നെ വിളിക്കണം’ ; പോലീസിന് നിർദേശവുമായി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട്...

മാസപ്പടി കേസ് : വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക...

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...