മൂന്നാറിൽ വീണ്ടും വന്യജീവി ആക്രമണം

For full experience, Download our mobile application:
Get it on Google Play

മൂന്നാർ : മൂന്നാറിൽ വീണ്ടും വന്യജീവിയുടെ ആക്രമണം. പെരിയവരെ ലോവർ ഡിവിഷനിൽ രണ്ട് പശുക്കളെ ആക്രമിച്ച് കൊന്നു. ആക്രമിച്ചത് കടുവയെന്നാണ് നാട്ടുകാർ പറയുന്നത്. പെരിയവരെ സ്വദേശി ഇളങ്കോവന്‍റെ പശുക്കളെയാണ് കൊന്നത്. ഇന്നലെ രാവിലെ മേയാൻ വിട്ട പശുക്കളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ തോട്ടം തൊഴിലാളികളാണ് പശുക്കളുടെ ജ‍ഡം കണ്ടെത്തുന്നത്. കടുവ എന്നതിന് കൂടുതൽ പരിശോധന വേണമെന്നാണ് വനം വകുപ്പ് പറയുന്നത്.

രാവിലെ മേയാൻ വിട്ട പശുക്കൾ രാത്രി ഏറെ വൈകിയും തിരിച്ചെത്താത്തതിനാൽ പരിശോധന നടത്തിയിരുന്നു. എന്നാൽ കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെ പ്രദേശത്തിലൂടെ പോയ തോട്ടം തൊഴിലാളികളാണ് ആക്രമിച്ച് കൊന്നിട്ട പശുക്കളെ കണ്ടെത്തിയത്. കടുവയാണെങ്കിൽ ആവശ്യമെങ്കിൽ പിടികൂടാനുള്ള നടപടികൾ നോക്കും. പ്രദേശത്ത് കൂടിയുള്ള രാത്രി സഞ്ചാരങ്ങളും പകൽ ഒറ്റയ്ക്കുള്ള സഞ്ചാരവും ഒഴിവാക്കണമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...