തക്കാളിയ്ക്ക് തീ വില ; നൂറിനോടടുക്കുമെന്ന് വ്യാപാരികൾ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : ബംഗളൂരുവില്‍ തക്കാളി വില കുതിച്ചുയരുന്നു. 10 രൂപയില്‍ നിന്ന് 60 രൂപയിലേക്കാണ് തക്കാളിയുടെ വില ഉയര്‍ന്നത്. വരും ദിവസങ്ങളില്‍ തക്കാളിയുടെ വില ഇനിയും വര്‍ധിച്ചേക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചനകൾ.

മറ്റു ജില്ലകളില്‍ നിന്നും മഹാരാഷ്​​ട്രയില്‍ നിന്നുമുള്ള തക്കാളിയുടെ ലഭ്യത കുറഞ്ഞതാണ് പെട്ടന്ന് വില ഉയരാന്‍ കാരണം. ബംഗളൂരുവിലേക്ക് തക്കാളിയെത്തുന്നത് പ്രധാനമായും ചിക്കബല്ലാപ്പൂര്‍, കോലാര്‍, ബംഗളൂരു റൂറല്‍ എന്നിവിടങ്ങളില്‍ നിന്നാണ്. എന്നാൽ തുടര്‍ച്ചയായുള്ള മഴകാരണം കൃഷിസ്ഥലം വെള്ളത്തിലായതിനാല്‍ കൃഷി ചെയ്യാന്‍ സാധിക്കുന്നില്ലെന്നും 50 ശതമാനം ഉല്‍പാദനത്തെ ബാധിച്ചെന്നും കര്‍ഷകര്‍ പറയുന്നു.

തക്കാളിയുടെ വില വര്‍ധിച്ചതിനൊപ്പം ഉള്ളിയുടെ (സവാള) വിലയും വര്‍ധിച്ചിട്ടുണ്ട്. ഒരു കിലോ ഉള്ളിക്ക് 40 രൂപയിലധികമായി വര്‍ധിച്ചിട്ടുണ്ട്. മഴയെതുര്‍ന്ന് വിളവെടുപ്പായ ഉള്ളി നശിച്ചതും വില വര്‍ധനവിന് കാരണമായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...