കൂടല്ലൂരില്‍ പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പത് മരണം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടില്‍ കൂടല്ലൂരില്‍ പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടല്ലൂരില്‍ കട്ടുമണ്ണാര്‍കോയിലിലെ പടക്കനിര്‍മാണശാലയിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്നു. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌ഫോടനത്തിന്റെ കാരണമെന്താണെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെ കട്ടുമണ്ണാര്‍കോയിലാണ് പടക്കനിര്‍മാണ ശാലയുള്ളത്.

രാജ്യത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നിരവധി പടക്കനിര്‍മാണശാലകളുണ്ട്. വേണ്ടത്ര സുരക്ഷാക്രമീകരങ്ങള്‍ ഇല്ലാതെ നടത്തുന്ന ഈ വ്യവസായത്തില്‍ അതുകൊണ്ടുതന്നെ അപകടങ്ങളും പതിവാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...