പാലാരിവട്ടം പാലം കേസ് : അന്തിമ വാദം രണ്ടാഴ്ചയ്ക്ക് ശേഷം കേള്‍ക്കുമെന്ന് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പാലാരിവട്ടം പാലം ഉടന്‍ പൊളിക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ രണ്ടാഴ്ചക്ക് ശേഷം അന്തിമ വാദം കേട്ട് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. അതുവരെ കേസില്‍ തല്‍സ്ഥിതി തുടരും. ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, നവീന്‍ സിന്‍ഹ, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് പാലാരിവട്ടം കേസ് പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പാലം പൊളിച്ച് പുതിയത് നിര്‍മ്മിക്കണമെന്ന ഇ. ശ്രീധരന്റെ ശുപാര്‍ശ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പാലം അടച്ചിട്ടിരിക്കുന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ ബുദ്ധിമുട്ട് നേരിടുന്ന കാര്യവും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.

അതിനാല്‍ പാലത്തില്‍ തല്‍സ്ഥിതി തുടരണം എന്ന ഉത്തരവ് ഭേദഗതി ചെയ്യാനുള്ള കേരളത്തിന്റെ അപേക്ഷ പരിഗണിക്കണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാരിന്റെ അപേക്ഷയില്‍ ഇപ്പോള്‍ തീരുമാനം എടുത്താല്‍ അത് ഹര്‍ജിയില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷം കേസില്‍ അന്തിമ വാദം കേട്ട് തീര്‍പ്പ് കല്പിക്കാമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ കൂടുതല്‍ രേഖകള്‍ ഫയല്‍ ചെയ്യാന്‍ അനുവദിക്കണമന്ന കക്ഷികളില്‍ ചിലരുടെ ആവശ്യം കോടതി അംഗീകരിച്ചു. രണ്ടാഴ്ച സമയമാണ് ഇതിന് അനുവദിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...