പക തീർത്തത് കൊച്ചു കുട്ടിയുടെ ജീവനെടുത്ത് ; ജോലിയിൽ നിന്ന് പുറത്താക്കിയ മുൻ സെക്യൂരിറ്റി ജീവനക്കാരനായ പ്രതിക്കായി പൊലീസിന്റെ ഊർജിത അന്വേഷണം

For full experience, Download our mobile application:
Get it on Google Play

സെക്കന്ദരാബാദ്: തെലങ്കാനയിലെ സെക്കന്ദരാബാദിന് സമീപത്ത് നിന്ന് കാണാതായ അഞ്ച് വയസുകാരി കൊല്ലപ്പെട്ടനിലയിൽ. കൃഷി ശാസ്ത്രജ്ഞനായ ഫെർണാണ്ടസ് മോസസിന്റെ അഞ്ച് വയസ്സുള്ള മകൾ ഔറേലി മോസസ് ഫെർണാണ്ടസ് ആണ് കൊല്ലപ്പെട്ടത്. ബൊല്ലാറം പോലീസ് സ്റ്റേഷൻ പരിധിയിലെ വില്ല ഓർക്കിഡ്സ് എന്ന വില്ല സമുച്ചയത്തിൽ നിന്ന് ശനിയാഴ്ച വൈകുന്നേരമാണ് ഔറേലി മോസസ് ഫെർണാണ്ടസിനെ കാണാതായത്. വൈകുന്നേരം സ്വന്തം വില്ലയ്ക്ക് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിയെ വില്ല സമുച്ചയത്തിലെ മുൻ സെക്യൂരിറ്റി ജീവനക്കാരനാണ് തട്ടിക്കൊണ്ട് പോയതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഇയാളുടെ മോശം പെരുമാറ്റത്തിന്റെ പേരിൽ വിക്രമിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. വിക്രമിനെ പിരിച്ചുവിടാൻ മുന്നിൽ നിന്നവരിൽ കുട്ടിയുടെ മുത്തശ്ശനും ഉൾപ്പെട്ടിരുന്നു. ഈ വ്യക്തിവൈരാഗ്യമാണ് ക്രൂരമായ കുറ്റകൃത്യത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് പോലീസ് വിശദമാക്കുന്നത്. ശനിയാഴ്ച വൈകുന്നേരം വിക്രം 5 വയസുകാരിയുടെ വീട്ടുകാരെ വിളിച്ച് 20 ലക്ഷം രൂപ മോചനദ്രവ്യം ചോദിച്ചിരുന്നു.പണം നൽകാമെന്ന് കുടുംബം സമ്മതിച്ചെങ്കിലും തുക കൈപ്പറ്റുന്നതിന് പകരം പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വ്യാപക തിരച്ചിൽ നടത്തിയത്.

ഈ അന്വേഷണത്തിനിടയിലാണ് ഗേറ്റഡ് കമ്മ്യൂണിറ്റിയിലെ ക്ലബ്ബ് ഹൗസിന്റെ സെല്ലാറിലുള്ള ടാങ്കിൽ കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വിക്രം കുട്ടിയെ പിന്തുടരുന്നത് വ്യക്തമായി കണ്ടിട്ടുണ്ട്. പോലീസിന്റെ പ്രാഥമിക നിഗമനമനുസരിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ തന്നെ കുട്ടിയെ വധിച്ച ശേഷം മൃതദേഹം വാട്ടർ ടാങ്കിൽ തള്ളുകയായിരുന്നു.പ്രതിയെ പിടികൂടാനായി പോലീസ് 10 പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​”ഇടിവള കൊണ്ട് അടിച്ചു, തെറിവിളിച്ചു”; പൊലീസ് ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി എസ്എഫ്ഐ

0
പാലക്കാട്: ഡൽഹി പ്രതിഷേധവുമായി ബന്ധപ്പെട്ട പാലക്കാട് റെയിൽവേ സ്റ്റേഷൻ മാർച്ചിനിടെ മദ്യപിച്ചുവന്ന...

റിയാദിൽ വീണ്ടും മിസൈൽ ആക്രമണം ; കിങ് ഖാലിദ് എയർപോർട്ടിൽ സുരക്ഷാ ഭീഷണി രൂക്ഷം,...

0
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും...

ജോലിസ്ഥലത്തെത്തി യുവതിയെ കുത്തിക്കൊലപ്പെടുത്തി ; വസ്ത്രവ്യാപാര സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ

0
ഹൈദരാബാദ്: വസ്ത്രവ്യാപാര സ്ഥാപനത്തിൽ കയറി ജീവനക്കാരിയെ കുത്തിക്കൊന്നു. കടയിലെ മുൻ ജീവനക്കാരനാണ്...

ഓടുന്ന വാഹനത്തിൽ ഡൽഹി പോലീസ് നടത്തിയ മർദനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എ എ റഹീം...

0
ഡൽഹി: ഓടുന്ന വാഹനത്തിൽ ഡൽഹി പോലീസ് നടത്തിയ മർദനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്...