സൽമാൻഖാന്റെ വസതിക്കു നേരെ വെടിവയ്പ്പ് : മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്. ഇന്നു പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. അജ്ഞാതനായ ഒരാൾ മോട്ടോർ സൈക്കിളിൽ ബാന്ദ്രയിലെ വീടിനുനേർക്കു വെടിയുതിർക്കുകയായിരുന്നു. ഇയാൾ പെട്ടെന്നുതന്നെ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. ജയിലിൽക്കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ 10 അംഗ ഹിറ്റ്‌ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സൽമാൻ ഖാനെന്ന് കഴിഞ്ഞവർഷം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വെളിപ്പെടുത്തിയിരുന്നു. സൽമാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം.

വേട്ടയാടൽ ബിഷ്ണോയി സമൂഹത്തെ വേദനിപ്പിച്ചെന്നാണ് ലോറൻസ് ബിഷ്ണോയിയുടെ നിലപാട്. ബിഷ്ണോയിയുടെ സംഘാംഗം സംപത് നെഹ്റ സൽമാന്റെ ബാന്ദ്ര വസതി നിരീക്ഷിച്ചിരുന്നെന്നും ആക്രമിക്കാൻ തയാറായിരുന്നെന്നും ബിഷ്ണോയി വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഹരിയാന പോലീസിന്റെ ദൗത്യസേന നെഹ്റയെ പിടികൂടി. കഴിഞ്ഞ വർഷം ഏപ്രിൽ 11ന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ മുംബൈ പോലീസ് സൽമാൻ ഖാന്റെ സുരക്ഷാ വൈ പ്ലസ് കാറ്റഗറിയിലേക്കു മാറ്റിയിരുന്നു. സൽമാനെതിരെ ഭീഷണി സന്ദേശം അയച്ച യുകെയിലെ ഇന്ത്യൻ വിദ്യാർഥിക്കെതിരെ ലുക്കൗട്ട് നോട്ടിസും പുറത്തിറക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് നടത്തുന്ന പ്രാഥമിക പരീക്ഷ റദ്ദാക്കി

0
ആലപ്പുഴ: പിഎസ്‌സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് നടത്തുന്ന പ്രാഥമിക...

യുഎസ് ഇറാൻ സംഘർഷം ഗൾഫ് മേഖലയിലേക്ക് വ്യാപിച്ചതോടെ ദുബായിൽ കടുത്ത തൊഴിൽ പ്രതിസന്ധി

0
ദുബായ്: യുഎസ് ഇറാൻ സംഘർഷം ഗൾഫ് മേഖലയിലേക്ക് വ്യാപിച്ചതോടെ സ്വപ്നനഗരമായ ദുബായിൽ...

മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിച്ചാൽ തമിഴ്‌നാട്ടിൽ അതിനെ ശക്തമായി ചെറുക്കുമെന്ന് ടിവികെയും ഡിഎംകെയും

0
ചെന്നൈ: പാർലമെന്‍റിൽ മണ്ഡല പുനർനിർണയ (ഡിലിമിറ്റേഷൻ) ബിൽ അവതരിപ്പിച്ചാൽ തമിഴ്‌നാട്ടിൽ അതിനെ...

അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള തർക്കത്തിനിടെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ...