പൂട്ടാൻ ഉറച്ചുതന്നെ….; അരവിന്ദ് കെജ്‌രിവാളിന്‍റെ ഫോൺ പരിശോധിക്കുവാൻ ആപ്പിൾ കമ്പനിയുടെ സഹായം തേടി ഇ.ഡി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഫോൺ പരിശോധിക്കുവാൻ ആപ്പിൾ കമ്പനിയുടെ സഹായം തേടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. എന്നാൽ ഡാറ്റ വീണ്ടെടുക്കുന്നതിന് പാസ് വേർഡ്‌ വേണമെന്ന് ആപ്പിളിന്റെ മറുപടി ലഭിച്ചതായി സൂചന. കെജ്‌രിവാൾ തന്റെ ഫോണിന്റെ പാസ് വേർഡുകൾ ഇ.ഡിക്ക് നൽകിയിരുന്നില്ല. ഇതിനിടെ ഡല്‍ഹി മദ്യനയഅഴിമതിക്കേസില്‍ അരവിന്ദ് കെജ്‍രിവാളിന്റെ ഇ.ഡി ചോദ്യം ചെയ്യൽ തുടരുകയാണ്. ദിവസവും അഞ്ചു മണിക്കൂറാണ് ഇ.ഡി കെജ്‍രിവാളിനെ ചോദ്യം ചെയ്യുന്നത്. നാളെ വരെയാണ് കെജ്‍രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വീട്ടിരിക്കുന്നത്. കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി കെജ്‍രിവാളിനെ ചോദ്യം ചെയുന്നതും തുടരുകയാണ്. അന്വേഷണം കൂടുതൽ നേതാക്കളിലേക്ക് വ്യാപിപ്പിക്കുവാനാണ് ഇ.ഡി നീക്കം.

ഗോവ ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ അമിത് പലേക്കർ ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യും. അതിനിടെ,കെജ്‌രിവാളിൻറെ അറസ്റ്റിനെതിരെ ഇന്‍ഡ്യ സഖ്യത്തിന്റെ മഹാറാലി ഇന്ന് നടക്കും.ഡൽഹി രാംലീല മൈതാനിലാണ് പ്രതിഷേധം. മല്ലികാർജുൻ ഖാർഖേ,രാഹുൽ ഗാന്ധി, ശരത് പവാർ, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷെഹനയുടെ മരണം ആത്മഹത്യ ; ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയേക്കും

0
പത്തനംതിട്ട : അടൂർ കോട്ടമുകൾ സ്വദേശി ഷെഹനയുടെ മരണം ആത്മഹത്യ എന്ന്...

എഴുതിയില്ലെന്ന് ആരോപണം ; ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചതായി പരാതി

0
തിരുവനന്തപുരം : ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക ചൂരല്‍...

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു ; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

0
കോഴിക്കോട്: ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് ചികിത്സാപ്പിഴവിനെ തുടര്‍ന്നെന്ന് പരാതി. കൊയിലാണ്ടി...

വിയറ്റ്നാം ബോട്ട് അപകടം : മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്

0
കൊല്ലം: വിയറ്റ്‌നാമിൽ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്,...