ഒന്നാം സ്ഥാനത്ത് ശിവതീർത്ഥ ; കേരളത്തിലെ ആദ്യ കുട്ടവഞ്ചി തുഴച്ചിൽ മത്സരം ആവേശമായി

For full experience, Download our mobile application:
Get it on Google Play

കോന്നി: ആവേശ തുഴയെറിഞ്ഞ് അടവിയിൽ കുട്ടവഞ്ചി മത്സരം.
കേരളത്തിലാദ്യമായാണ് കുട്ടവഞ്ചി തുഴച്ചിൽ മത്സരം നടന്നത്. അടവിയിൽ കല്ലാറിൻ്റെ ഇരുകരകളിലുമായി തിങ്ങിക്കൂടിയ ജനങ്ങൾക്ക് ആവേശമുണർത്തിയാണ് കുട്ടവഞ്ചികളുടെ പ്രദർശന ജലയാത്രയും കുട്ട വഞ്ചി തുഴച്ചിൽ മത്സരവും നടന്നത്.
കോന്നി കരിയാട്ടം ടൂറിസം എക്സ്പോയുടെ ഭാഗമായി ടൂറിസം കേന്ദ്രങ്ങളുടെ വികസനം മുൻനിർത്തിയാണ് കുട്ടവഞ്ചി മത്സരം സംഘടിപ്പിച്ചത്. 25 കുട്ട വഞ്ചികളാണ് പ്രദർശന ജലയാത്രയിൽ പങ്കെടുത്തത്. എല്ലാ കുട്ടവഞ്ചികളും മനോഹരമായി അലങ്കരിച്ചിരുന്നു. വിവിധ വർണ്ണങ്ങളിലുള്ള മുത്തുക്കുടകൾ, പ്രശ്ചന്ന വേഷങ്ങൾ തുടങ്ങി ഓരോ വഞ്ചിയും വൈവിധ്യമായി അണിനിരന്ന പ്രദർശന ജലയാത്രയിൽ മികച്ച പ്രകടനം നടത്തുന്ന വഞ്ചിക്കും സമ്മാനം ഏർപ്പെടുത്തിയിരുന്നു.

തുടർന്നു നടന്ന മത്സരത്തിൽ 12 കുട്ട വഞ്ചികളാണ് പങ്കെടുത്തത്. പ്രാഥമികമായി മൂന്ന് റൗണ്ടായാണ് മത്സരം നടന്നത്. ആദ്യ റൗണ്ടിൽ മുരളീധരൻ നായരും സത്യവ്രതനും തുഴച്ചിൽ കാരായ വടക്കേ മണ്ണീറയും രണ്ടാം റൗണ്ടിൽ പി.എസ്.ബാബുവും രവി നന്ദാവനവും തുഴഞ്ഞ ശിവതീർത്ഥവും മൂന്നാം റൗണ്ടിൽ പി.ആർ.സഞ്ചുവും ഷിജു വർഗ്ഗീസും തുഴഞ്ഞ പെഗാസസും ഒന്നാമതെത്തി.
ഫൈനൽ മത്സരത്തിൽ ശിവതീർത്ഥം ഒന്നാം സ്ഥാനവും വടക്കേ മണ്ണീറ രണ്ടാം സ്ഥാനവും പെഗാസസ് മൂന്നാം സ്ഥാനവും നേടി. പ്രദർശന ജലയാത്രയിൽ ശാന്തകുമാർ തുഴഞ്ഞ കുട്ട വഞ്ചി ഒന്നാം സ്ഥാനം നേടി.

അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം സരയു മോഹൻ മത്സരം ഫ്ലാഗോഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി.കെ.ശവുമേൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമ പഞ്ചായത്തംഗം ജയിംസ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, ജി.ബിനുകുമാർ, സംഗേഷ് ജി.നായർ, പ്രവീൺ പ്രസാദ്, രാജേഷ് ആക്‌ളേത്ത്, എൻ.എസ്.മുരളീ മോഹൻ, ബിനോജ് .എസ്.നായർ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ആ കരാർ ഞങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും’; അമേരിക്കയ്ക്കും ഇറാനുമെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രയേൽ

0
ജനീവ: യുഎസ് ഇറാനുമായി ഒപ്പിട്ട സമാധാന കരാര്‍ ദോഷമെന്ന് വ്യക്തമാക്കി ഇസ്രയേലിന്റെ...

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...