തിരുവനന്തപുരം : കേരളത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും അടുത്തിടെയായി മാധ്യമങ്ങളില്‍ വലിയരീതിയില്‍ ഇടംപിടിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന പാലകര്‍ക്കോ മറ്റ് അധികാരികള്‍ക്കോ പിടിച്ചുകെട്ടാനാവാത്ത വിധമാണ് കുറ്റകൃത്യങ്ങള്‍ പെരുകുന്നത്. എന്നാല്‍ കുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുള്ള പങ്ക് എക്കാലത്തും ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന സിപിഎം നേതാവിന്‍റെ ശബ്‌ദസംഭാഷണം പുറത്തുവന്നതോടെ ഇത് ഒന്നുകൂടി ശക്തമായിരിക്കുകയുമാണ്. മാത്രമല്ല കേരളത്തിലെ ക്രമസമാധാനത്തിന് സിപിഎമ്മിന്‍റെ പ്രവര്‍ത്തികള്‍ എത്രമാത്രം വെല്ലുവിളിയാണെന്ന് വ്യക്തമായിരിക്കുന്നതായിരുന്നു ഈ ഫോണ്‍വിളി സംഭാഷണം.
സിപിഎം കഞ്ഞിക്കുഴി ലോക്കല്‍ സെക്രട്ടറി ഹെബിന്‍ ദാസിന്‍റെയും നാര്‍ക്കോട്ടിക് സെല്‍ ഗ്രേഡ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷൈനിന്‍റെയും ഫോണ്‍ സംഭാഷണമാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. കഞ്ഞിക്കുഴിയില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തുന്ന യുവാക്കളെയും പെണ്‍കുട്ടികളെയും പോലീസെത്തി സ്ഥലത്ത് നിന്നും തിരിച്ചയച്ചത് സംബന്ധിച്ചായിരുന്നു ഇരുവര്‍ക്കിടയിലേയും സംഭാഷണം. മാത്രമല്ല, നേതാവിന്‍റെ ഭീഷണി സ്വരത്തില്‍ സ്ഥലത്തെത്തിയ യുവാക്കളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്‍റെ ബന്ധു കൂടിയുണ്ടെന്നും ശബ്‌ദരേഖയില്‍ നിന്ന് മനസിലാക്കാനാകും.
ബന്ധുവായ യുവാവിനെ വിട്ടയക്കണമെന്നും അയാളുടെ ഫോണ്‍ തിരികെ നല്‍കണമെന്നുമാണ് സിപിഎം നേതാവിന്‍റെ ആവശ്യം. ഇതിനായി അദ്ദേഹം സ്വീകരിച്ചത് പ്രകോപനത്തിന്‍റെയും ഭീഷണിയുടെയും മാര്‍ഗവും. മാത്രമല്ല, ഹെബിന്‍ ദാസ് ഫോണ്‍കോളിലൂടെ പോലീസ് ഉദ്യോഗസ്ഥന് നേരെ അസഭ്യവര്‍ഷം പ്രയോഗിക്കുകയും ചെയ്യുന്നുണ്ട്. എസ്‌ഐ അല്ല ആരായാലും കൈകാര്യം ചെയ്യും എന്നതടക്കമുള്ള ഭീഷണികളാണ് സിപിഎം നേതാവ് മുഴക്കുന്നത്.
നിലവില്‍ പുറത്ത് വന്നിരിക്കുന്നത് ഒരു മാസം മുമ്പുള്ള മൊബൈല്‍ സംഭാഷണമാണെങ്കിലും അതിന്‍റെ ഗൗരവം വളരെ വലുതാണ്. തങ്ങള്‍ക്ക് മീതെ പോലീസും നിയമവും കോടതിയും ഒന്നും വേണ്ട, എല്ലാം ഞങ്ങള്‍ തന്നെ പരിഹരിച്ചു കൊള്ളാം എന്ന നയമാണ് സിപിഎം നേതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. നിലവിലെ സംഭവം തന്നെ നടന്ന് വിവരങ്ങള്‍ പുറത്തുവരുന്നത് ഒരു മാസത്തിന് ശേഷമാണെങ്കില്‍ പുറംലോകം അറിയാതിരിക്കുന്ന സംഭവങ്ങള്‍ എത്രമാത്രമുണ്ടെന്ന് ഊഹിക്കാന്‍ കഴിയുന്നതേയുള്ളു.
പാര്‍ട്ടി കൊടി പിടിച്ചവര്‍ക്ക് നിയമം ബാധകമല്ല എന്ന പുതിയ വ്യവസ്ഥയാണ് ഇവിടെയും സിപിഎം മുന്നോട്ടുവെയ്‌ക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ തെറ്റ് ചെയ്യുന്നവരുടെ മുഖം പാര്‍ട്ടി പിന്‍ബലത്തില്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതോടെ കുറ്റകൃത്യങ്ങളുടെ എണ്ണം പെരുകുന്നുവെന്ന സത്യാവസ്ഥ ഇവര്‍ മറന്നതായി ഭാവിക്കുകയുമാണ്. അങ്ങനെയെങ്കില്‍ താളം തെറ്റിയ സമൂഹത്തിന്‍റെ പ്രവര്‍ത്തികളില്‍ ആരാണ് ശരിക്കും ഉത്തരം പറയേണ്ടത്?.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































