ആദ്യ ജനകീയ പദ്ധതിക്ക് തന്റെ രാഷ്ട്രീയ ഗുരു കെ.എം മാണിയുടെ പേര് നല്‍കി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രിയായ ശേഷം നടപ്പാക്കുന്ന ആദ്യ ജനകീയ പദ്ധതിക്ക് തന്റെ രാഷ്ട്രീയ ഗുരു കെ എം മാണിയുടെ പേര് നല്‍കി ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. കാര്‍ഷിക വളര്‍ച്ച ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ചെറുകിട ജലസേചന പദ്ധതിക്കാണ് കെ എം മാണി ഊര്‍ജിത കാര്‍ഷിക വികസന പദ്ധതി എന്ന പേര് നല്‍കിയത്. കൃഷി, വൈദ്യുതി വകുപ്പുകളുമായി സഹകരിച്ച്‌ പദ്ധതി ഉടന്‍ പ്രവര്‍ത്തമാരംഭിക്കും.

കെ എം മാണിയുടെ ഓര്‍മ്മ കേരളത്തിലെ കര്‍ഷകരുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കണമെന്ന ആഗ്രഹത്താലാണ് ഇത്തരമൊരു പേര് നല്‍കിയതെന്ന് റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. ഇത് സംബന്ധിച്ച
റോഷിയുടെ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ച്‌ ആദ്യ കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തുകയായിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയും എം എല്‍ എയുമായതിന്റെയും ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ചതിന്റെയും റെക്കോഡുള്ള മാണിയുടെ പേരില്‍ മറ്റൊരു നേട്ടം കൂടിയാവുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...