മക്കളെ തട്ടിക്കൊണ്ടുപോകല്‍ പദ്ധതി ; പിണറായിയോട് പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് കെ ടി ജോസഫ് എന്ന് സഹപാഠി ചൂരായി ചന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടെന്ന് പിണറായി വിജയനോട് പറഞ്ഞത് കോണ്‍ഗ്രസ് നേതാവും എറണാകുളത്തെ അബ്കാരിയുമായിരുന്ന കെ.ടി ജോസഫ് ആണെന്ന് വെളിപ്പെടുത്തലുമായി സഹപാഠിയും സിഎംപി നേതാവുമായ ചൂരായി ചന്ദ്രന്‍. പിണറായിയും സുധാകരനും പഠിച്ചകാലത്ത് ബ്രണ്ണനിലുണ്ടായിരുന്നയാളാണ് അദ്ദേഹം.

മമ്പറം ദിവാകരനുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന ജോസഫിന് സുധാകരനുമായിട്ടും പിണറായി വിജയനുമായിട്ടും ബന്ധമുണ്ടായിരുന്നു. ഇവരെ പില്‍ക്കാലത്ത് തെരഞ്ഞെടുപ്പുകളില്‍ സാമ്പത്തികമായി സഹായിച്ച ജോസഫ് ബ്രണ്ണനില്‍ തന്നെയാണ് പഠിച്ചതെന്നും ചൂരായി ചന്ദ്രന്‍ പറഞ്ഞു.

വിദ്യാര്‍ഥി രാഷ്ട്രീയനാളുകള്‍ക്ക് ശേഷവും കണ്ണൂരിലെ സജീവ രാഷ്ട്രീയകാലത്ത് തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ വരെ സുധാകരന്‍ പദ്ധതിയിട്ടെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോപണം നിഷേധിച്ച സുധാകരന്‍ എന്തുകൊണ്ട് മുഖ്യമന്ത്രി അന്ന് പരാതി നല്‍കിയില്ലെന്ന് ചോദിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

0
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള...

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

0
ജിദ്ദ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ...

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...