ശുചിത്വത്തിന്റെ ആദ്യഘട്ടം ശീലവത്ക്കരണം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശീലവത്കരണമാണ് ശുചിത്വത്തിന്റെ ആദ്യഘട്ടമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പത്തനംതിട്ട നഗരസഭയെ മാലിന്യമുക്തമാക്കുന്നതിന് സ്വീകരിക്കാവുന്ന നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജീവിതശൈലിയിലും പെരുമാറ്റത്തിലും നാം മാറ്റം വരുത്തേണ്ടതുണ്ട്. ശീലങ്ങള്‍ ദിനചര്യയാവുന്നതിനൊപ്പം നമ്മുടെ ഘടനയില്‍ മാറ്റം വരുത്തുകയും സുസ്ഥിരമായി അത് കൊണ്ടു പോകാന്‍ സാധിക്കുകയും ചെയ്യണം. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ സാധിക്കുന്നതിനൊപ്പം മാലിന്യം കൂട്ടി ഇടാതിരിക്കുക എന്നതാണ് ശുചിത്വവുമായി ബന്ധപ്പെട്ട് ആദ്യം നാം ചെയ്യേണ്ട കാര്യമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കണമെന്ന് പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഹരിത നഗരമാക്കുന്നതില്‍ എല്ലാ വകുപ്പുകളും സംയുക്തമായി പ്രവര്‍ത്തിക്കണം. ഓരോ ഓഫീസുകളിലും പ്രോട്ടോകോള്‍ നിരീക്ഷണ സമിതി ജൂലൈ 15നകം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും ഇതിന് മികച്ച പിന്തുണ സംവിധാനം നഗരസഭ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, നഗരസഭ ആരോഗ്യ സൂപ്പര്‍വൈസര്‍ മുഹമ്മദ് ഫൈസല്‍, ജില്ലയിലെ വിവിധ ഓഫീസുകളുടെ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാര്‍ ഇതര ഓഫീസുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 42 ഇനങ്ങളുടെ ശുചിത്വ പ്രോട്ടോകോളും നഗരസഭ പുറത്തിറക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...

നീറ്റ്-യുജി ഫലം പ്രസിദ്ധീകരിച്ചു ; 11.21 ലക്ഷം പേർ യോഗ്യത നേടി

0
ന്യൂഡല്‍ഹി: നീറ്റ് - യുജി ഫലം പ്രഖ്യാപിച്ചു. 11.21 ലക്ഷം പരീക്ഷാര്‍ഥികള്‍...

മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം തെളിയിക്കാൻ മണം മാത്രം പോര : ഉത്തരാഖണ്ഡ് ഹൈക്കോടതി

0
ഡറാഡൂൺ: ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിൽ, മദ്യത്തിന്റെ മണമുണ്ടെന്നതിൻ്റെ പേരിൽ മാത്രം മദ്യപിച്ച്...

നടുറോഡിൽ ആക്രമണം; പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ വെട്ടിക്കൊന്നു

0
ബെംഗളുരു: കര്‍ണാടക ബണ്ട്‌വാളില്‍ അരുംകൊല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു.ബണ്ട്‌വാളില്‍...