Wednesday, April 24, 2024 8:55 pm

ഡിവൈഎഫ്ഐയുടെ നേതൃനിരയിലേക്ക് ആദ്യമായി ട്രാന്‍സ് വുമണ്‍ ; അര്‍ഹതയ്ക്കുള്ള അംഗീകാരം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഡിവൈഎഫ്ഐയുടെ നേതൃനിരയിലേക്ക് ആദ്യമായി ഒരു ട്രാന്‍സ് വ്യക്തിത്വം എത്തുന്നു. ചങ്ങനാശ്ശേരി സ്വദേശിനി ലയ മരിയ ജെയ്സനാണ് കോട്ടയം ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസം പാമ്പാടിയിൽ നടന്ന ജില്ല സമ്മേളനത്തിലാണ് ലയയെ ജില്ല കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്.

തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്ത്വം ഏറെ അഭിമാനത്തോടെ നിർവ്വഹിക്കുമെന്നും, ട്രാൻസ് സമൂഹത്തിന് നിഷേധിക്കുന്ന അവകാശങ്ങൾ നേടിയെടുക്കാൻ തന്റെ  അംഗത്വം കരുത്തുനൽകുമെന്ന് ലയ പറഞ്ഞു. ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ശബ്ദമാകാനും അവർക്കുവേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാനും സഹായിക്കുമെന്നും ലയ പറഞ്ഞു.

നിലവിൽ തിരുവനന്തപുരത്ത് സോഷ്യൽ വെൽഫെയർ ബോർഡിൽ പ്രോജക്റ്റ് അസിസ്റ്റൻറാണ് 30കാരിയായ ലയ. ചങ്ങനാശ്ശേരി എസ്.ബി കോളജിൽനിന്നാണ് ഇക്കണോമിക്സിൽ ബിരുദം പൂർത്തിയാക്കിയത്. ഡിവൈഎഫ്ഐയുടെ തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു ലയ.2016-ലാണ് ലയ തൻറെ സ്വത്വം വെളിപ്പെടുത്തിയത്. ഇതിന് ശേഷമാണ് പാർട്ടി പ്രവർത്തനത്തിലേക്ക് കടക്കുന്നത്. 2019-ൽ ഡിവൈഎഫ്ഐ അംഗത്വം എടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കനത്ത ചൂടു വകവെക്കാതെ കൊട്ടിക്കലാശം ഗംഭീരമാക്കി ഇടതുമുന്നണി

0
റാന്നി: കനത്ത ചൂടു വകവെക്കാതെയും മഴ ഭീക്ഷണി മാറി നിന്നതോടെയും കൊട്ടിക്കലാശം...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ഥി അഖിലേഷ് യാദവ് ; നാളെ പത്രിക സമര്‍പ്പിക്കും

0
ലക്‌നൗ: എസ്പി ശക്തികേന്ദ്രമായ കനൗജില്‍ പാര്‍ട്ടി അധ്യക്ഷനും യുപി മുന്‍ മുഖ്യമന്ത്രിയുമായ...

നാളെ (25) നിശബ്ദ പ്രചാരണം ; ബൂത്തുകള്‍ രാത്രിയോടെ സജ്ജമാകും

0
പത്തനംതിട്ട : ഇന്ന് (24) വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ...

ജില്ലയിൽ ഇതുവരെ വോട്ട് ചെയ്യപ്പെട്ട പോസ്റ്റല്‍ ബാലറ്റുകള്‍ 13,779

0
പത്തനംതിട്ട : മണ്ഡലത്തില്‍ ഇതുവരെ വോട്ട് ചെയ്യപ്പെട്ടത് 13,779 പോസ്റ്റല്‍ ബാലറ്റുകള്‍....