മാധ്യമപ്രവര്‍ത്തകയെ വിഷമിപ്പിച്ച ഭാഷാ പ്രയോഗത്തിന് മാപ്പ് ; വിവാദ പരാമര്‍ശത്തില്‍ ക്ഷമചോദിച്ച് വിനായകന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വി കെ പ്രകാശ് ചിത്രം “ഒരുത്തിയുടെ” പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി താന്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് നടന്‍ വിനായകന്‍. താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമപ്രവര്‍ത്തകയായ സഹോദരിക്ക് തന്റെ ഭാഷാപ്രയോഗത്തില്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് വിനായകന്‍ പറഞ്ഞത്. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനായകന്‍ ക്ഷമ ചോദിച്ചത്.

മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി താന്‍ നടത്തിയ പരമാര്‍ശം വ്യക്തിപരമായിരുന്നില്ലെന്നും വിനായകന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. മീ റ്റൂ മുന്നേറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്ന സന്ദര്‍ഭത്തിലാണ് തനിക്ക് മുന്നിലിരുന്ന മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി വിനായകന്‍ വിവാദപ്രസ്താവന നടത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ പ്രകോപിതനായ വിനായകന്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിനായകന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
നമസ്കാരം ,ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ ഒട്ടും വ്യക്തിപരമായിരുന്നില്ല 🙏🏿]വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...