ശല്യം മൂലം പുതിയ വീടുവെച്ചു താമസമാക്കും മുന്‍പേ നാലുപേരെയും തീയിലിട്ടു ചുട്ട് പിതാവ്

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ശല്യം മൂലം പുതിയ വീടു വെച്ചു താമസമാക്കും മുന്‍പേ നാലു പേരെയും തീയിലിട്ടു ചുട്ട് പിതാവ് , കൊല്ലപ്പെട്ട ഫൈസലിന്റെയും കുടുംബത്തിന്റെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു മഞ്ചിക്കല്ലില്‍ നിര്‍മ്മാണം പൂര്‍ത്തിയായ വീടിന്റെ ഗൃഹപ്രവേശം. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതിനിടെയാണ് ദുരന്തം. പിതാവ് ഹമീദുമായുള്ള കുടുംബ പ്രശ്നങ്ങള്‍ മൂലം ആറുമാസം മുമ്പാണ് ഭാര്യ ഷീബയുടെ പേരില്‍ മഞ്ചിക്കല്ലില്‍ ഫൈസല്‍ സ്ഥലം വാങ്ങി വീട് നിര്‍മ്മാണം ആരംഭിച്ചത്. ഏപ്രില്‍ ആദ്യം തന്നെ മാറിത്താമസിക്കുന്നതിനായുള്ള പണികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് കോണ്‍ട്രാക്ടറും ചീനിക്കുഴി സ്വദേശിയും സുഹൃത്തുമായ രാജേഷ് രാഘവന്‍ പറഞ്ഞു. ആറ് ദിവസത്തെ ജോലികള്‍ കൂടിയാണ് അവശേഷിച്ചിരുന്നത്. പുതിയ വാഷിങ് മെഷീനും ഫ്രിഡ്ജുമടക്കം വീട്ടില്‍ ഇറക്കിയിരുന്നു. വീട്ടിലേക്കുള്ള ഫര്‍ണിച്ചറായി ഒരു ഡൈനിങ് ടേബിള്‍ മാത്രമാണ് പണിയാനുണ്ടായിരുന്നത്. ഈ വീട് ഇനി ആര്‍ക്ക് വേണ്ടി പൂര്‍ത്തിയാക്കുമെന്ന സങ്കടമാണ് രാജേഷിന്.

ഇഷ്ടദാനം കൊടുത്ത വീടും പുരയിടവും തിരിച്ചുനല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് മകനെയും മകന്റെ ഭാര്യയെയും അവരുടെ രണ്ടു പെണ്‍മക്കളെയും ഉറങ്ങിക്കിടക്കവേ എഴുപത്തിയൊന്‍പതുകാരനായ പിതാവ് ചുട്ടുകൊന്നത്. പെട്രോള്‍ നിറച്ച കുപ്പികള്‍ തിരിയിട്ട് കത്തിച്ച്‌ ജനാലവഴി മുറിയിലേക്ക് എറിയുകയായിരുന്നു. തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍ (ഷിബു 45), ഭാര്യ ഷീബ (40), പെണ്‍മക്കളായ മെഹ്റിന്‍ (16), അസ്ന (13) എന്നിവരാണ് മരിച്ചത്. പ്രതി ആലിയക്കുന്നേല്‍ ഹമീദിനെ (79) കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12.30 നായിരുന്നു അരുംകൊല. ഹമീദിന്റെ വധഭീഷണി കാരണം ഫൈസലും കുടുംബവും ഒരു മുറിയിലായിരുന്നു ഉറക്കം. ഹമീദ് മറ്റൊരു മുറിയിലും. വീട്ടില്‍ മറ്റാരുമില്ലായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...