22.9 C
Pathanāmthitta
Tuesday, March 28, 2023 5:46 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

ആന്റിബയോട്ടിക് ഉൾപ്പെടെയുള്ള രാസപദാർത്ഥങ്ങളുടെ ദുരുപയോഗം തടയുന്നതിന് മത്സ്യഡോക്ടർമാരെ നിയമിക്കണം

കൊച്ചി: മത്സ്യമേഖലയിൽ ആന്റിബയോട്ടിക് ഉൾപ്പെടെയുള്ള രാസപദാർത്ഥങ്ങളുടെ ദുരുപയോഗം തടയുന്നതിന് മത്സ്യഡോക്ടർമാരെ നിയമിക്കണമെന്ന് ശിൽപശാല. യുകെ ഗവൺമെന്റിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ എൺവയൺമെന്റ്, ഫുഡ് ആന്റ് റൂറൽ അഫയേഴ്സും (സിഫാസ്) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സിഎംഎഫ്ആർഐ) സംയുക്തമായി സംഘടിപ്പിച്ച വൺ ഹെൽത് അക്വാകൾച്ചർ ഇന്ത്യ ശിൽപശാലയിലാണ് ഈ നിർദേശം. മീനിന്റെയും മീൻ കഴിക്കുന്നവരുടെയും ആരോഗ്യസംരക്ഷണത്തിനും മത്സ്യഡോക്ടറുടെ സേവനം സഹായകരമാകുമെന്ന് ശിൽപശാലയിൽ പ്രബന്ധമവതരിപ്പിച്ച സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ സി രാമചന്ദ്രൻ പറഞ്ഞു.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

ഇന്ത്യയിലെ അക്വാകൾച്ചർ (ജലകൃഷി) മേഖലയിൽ സമഗ്ര ആരോഗ്യ സമീപനം കൊണ്ട് വരുന്നതിന് ഇന്തോ-യുകെ ഗവേഷണ സഹകരണം വേണമെന്നും
ശിൽപശാല നിർദേശിച്ചു. കൃഷി ചെയ്യുന്ന മത്സ്യത്തിന്റെയും മീൻ കഴിക്കുന്നവരുടെയും പരിസ്ഥിതിയുടെയും ആരോഗ്യസംരക്ഷണമാണ് ഈ സമീപനം. സുസ്ഥിര മത്സ്യോൽപാദനം കൂട്ടാനും രോഗബാധയടക്കമുള്ള പ്രതിസന്ധികൾ തടയാനും ഉപജീവനം മെച്ചപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് സാധിക്കുമെന്ന് ബ്രിട്ടീഷ് ഹൈകമ്മീഷനിലെ സാലി ടെയ്‌ലർ പറഞ്ഞു.

self

മത്സ്യകൃഷിയിടത്തു നിന്നും തീൻമേശയിലെത്തുന്നതുവരെ മത്സ്യോൽപാദനത്തെ ബ്ലോക് ചെയിൻ സംവിധാനമുപയോഗിച്ച് നിരീക്ഷിക്കാനുള്ള സംവിധാനമേർപ്പെടുത്തണം. പൊക്കാളി കൃഷി പോലെയുള്ള പരമ്പരാഗത കൃഷിരീതികളെ കൂടുതൽ ഊർജിതമാക്കുന്നതിന് ഗവേഷണസഹകരണം ആവശ്യമാണ്. ആരോഗ്യസംരക്ഷണത്തിന് മനുഷ്യരിലും മൃഗങ്ങളിലും മത്സ്യങ്ങളിലുമുള്ള മരുന്നുപയോഗം നിയന്ത്രണവിധേയമാക്കുന്നതിനും ജനിതകമാറ്റം വരുതിയ പുതിയ മത്സ്യയിനങ്ങളെ വികസിപ്പിക്കുന്നതിനും നയരൂപീകരണം ആവശ്യമാണെന്നും ശിൽപശാല ആവശ്യപ്പെട്ടു.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow

ഇന്ത്യൻ മത്സ്യമേഖലയെ സമഗ്രആരോഗ്യസ്ഥിതിയിലേക്ക് എത്തിക്കുന്നതിനുള്ള വിവിധ പദ്ധതികൾ രാജ്യത്ത് നിലവിലുണ്ടെങ്കിലും ഇവ ഏകോപിപ്പിക്കുന്നതിന് ദേശീയതലത്തിൽ ഏജൻസി സ്ഥാപിക്കണമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. ഇന്ത്യയിൽ നിന്നും യുകെയിൽ നിന്നുമായി 50 ഓളം ശാസ്ത്രജ്ഞർ ശിൽപശാലയിൽ പങ്കെടുത്തു. ഡോ പി കെ പാണ്ഡെ, ഡോ പി കൃഷ്ണൻ, പ്രൊഫ. ഡേവിഡ് ബാസ്, ഡോ ടോംസ് സി ജോസഫ് എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow