Wednesday, April 24, 2024 2:11 am

കെ.പി.സി.സി ഫണ്ട് ശേഖരണത്തിന് ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 138-ാം ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സി ആവിഷ്ക്കരിക്കുന്ന ഫണ്ട് ശേഖരണമായ 138 ചലഞ്ചിന് വിപുലമായ പദ്ധതികള്‍ തയ്യാറാക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. ജില്ലയിലെ 1078 ബൂത്തുകളില്‍ ഫണ്ട് ശേഖരണം നടത്താനാണ് പദ്ധതി. ഒരു ബൂത്തില്‍ കുറഞ്ഞത് 50 വീടുകളിലെങ്കിലും കയറി കുറഞ്ഞത് പതിനായിരം രൂപ ശേഖരിക്കാനും ഈ ഭവന സന്ദര്‍ശനത്തിലൂടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ ജനങ്ങളിലെത്തിക്കാനും ഡി.സി.സി തയ്യാറെടുക്കുന്നു. സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ അടങ്ങിയ ലഘു ലേഖ ഭവന സന്ദര്‍ശനത്തില്‍ വിതരണം ചെയ്യും. മാര്‍ച്ച് 4 ന് ജില്ലയിലെ മുഴുവന്‍ കോണ്‍ഗ്രസ്, പോഷക സംഘടനാ നേതാക്കളും അവരവരുടെ ബൂത്തുകളില്‍ ഭവന സന്ദര്‍ശനം നടത്തും.

ഇതോടനുബന്ധിച്ച് 5 നിയോജക മണ്ഡലങ്ങളിലും ഫണ്ട് ശേഖരണ ഉദ്ഘാടനം നടത്തും. വിപുലമായ കോണ്‍ഗ്രസ് യോഗം ഇതിനായി ചേരുന്നുണ്ട്. ഫെബ്രുവരി 26 ന് റാന്നി, കോന്നി, 27 ന് തിരുവല്ല, അടൂര്‍, മാര്‍ച്ച് 1 ന് ആറന്മുള നിയോജക മണ്ഡലം യോഗങ്ങള്‍ ചേരും. നേതാക്കള്‍ 138 ചലഞ്ചിന്‍റെ ഭാഗമായി നല്‍കേണ്ട ഫണ്ട് വിഹിതവും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഡി.സിസി ഭാരവാഹികളായ അഡ്വ. എ. സുരേഷ് കുമാര്‍, റോബിന്‍ പീറ്റര്‍, സതീഷ് ചാത്തങ്കേരി, സതീഷ് ബാബു, എസ്. ബിനു എന്നിവരുടെ നേനതൃത്വത്തില്‍ ജില്ലാ സമിതിയും രൂപീകരിച്ചതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...

വീട്ടില്‍ വോട്ട് : ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയവര്‍ 11,643

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ...

പത്തനംതിട്ടയില്‍ 1,162 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പത്തനംതിട്ടയില്‍ പോളിങ് ഡ്യൂട്ടിയിലുള്ള...