ഇ​ര​വി​പേ​രൂ​രി​ല്‍ മ​ത്സ്യകൃ​ഷി അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക്

For full experience, Download our mobile application:
Get it on Google Play

ഇ​ര​വി​പേ​രൂ​ർ : ഇ​ര​വി​പേ​രൂ​രി​ല്‍ മ​ത്സ്യകൃ​ഷി അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക്. ഇ​ര​വി​പേ​രൂ​രി​ലെ അ​ഞ്ചു പാ​ട​ങ്ങ​ള്‍ അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്ക് പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് എ​സ്ആ​ര്‍ മ​ത്സ്യ​ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ തു​ട​ക്ക​മെ​ന്നോ​ണം വ​രാ​ല്‍ കൃ​ഷി ന​ട​ത്തി​യ​ത്. എ​ട്ടു​മാ​സം കൊ​ണ്ട് വി​ള​വെ​ടു​പ്പ് പൂ​ര്‍​ണ​മാ​യി. ക​ര്‍​ഷ​ക​നാ​യ ഷാ​ജി കെ. ​ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​രാ​ലു​ക​ള്‍ ജ​ലാ​ശ​യ​ത്തി​ലേ​ക്ക് വി​ത്തു​ക​ളാ​യി എ​ത്തി​യ​ത്. ശു​ദ്ധ​ജ​ല മ​ത്സ്യ​മാ​ണി​ത്. മു​പ്പ​തേ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ന​ടു​വി​ലാ​യു​ള്ള ചെ​മ്പു​ക​ചാ​ലി​ലാ​ണ് വ​രാ​ല്‍​കൃ​ഷി​യു​ടെ തു​ട​ക്കം. ചു​റ്റും മു​ള​നാ​ട്ടി ടാ​ര്‍​പോ​ളി​ന്‍ കെ​ട്ടി​യാ​ണ് കൃ​ഷി സം​ര​ക്ഷി​ക്കു​ന്ന​ത്. 11 വ​ല​ക്കൂ​ടു​ക​ള്‍ കെ​ട്ടി​ത്തി​രി​ച്ചു 15000 വ​രാ​ല്‍ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നി​ക്ഷേ​പി​ച്ച​ത്.

മ​ത്സ്യ​ങ്ങ​ള്‍ പു​റ​ത്തേ​ക്ക് ചാ​ടാ​തി​രി​ക്കാ​നും പ​ക്ഷി​ക​ളി​ല്‍​നി​ന്നു സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നു​മാ​യി ചാ​ലി​ന്‍റെ മു​ക​ളി​ലും വ​ല വി​രി​ച്ചി​ട്ടു​ണ്ട്. ഒ​രു വ​ല​ക്കൂ​ടി​നു 27 അ​ടി നീ​ള​വും 14 അ​ടി വീ​തി​യും ജ​ല​നി​ര​പ്പി​ല്‍നി​ന്ന് 12 അ​ടി​യോ​ളം ഉ​യ​ര​വു​മാ​ണു​ള്ള​ത്. ഗു​ണ​ഭോ​ക്താ​ക്ക​ളെ ഗ്രൂ​പ്പാ​ക്കി മാ​റ്റി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച മു​റ​യ്ക്കാ​ണ് കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ഫി​ഷ​റീ​സ് വ​കു​പ്പ് ന​ല്‍​കി​യ​ത്. ഒ​രു ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് 15 ല​ക്ഷം രൂ​പ​യാ​ണ് യൂ​ണി​റ്റ് ചെ​ല​വ്. പ​ഞ്ചാ​യ​ത്തി​ല്‍ ര​ണ്ട​ര ഹെ​ക്ട​ര്‍ സ്ഥ​ല​ത്തി​ലെ കൃ​ഷി​യി​ലേ​ക്ക് 18 ല​ക്ഷം രൂ​പ​യാ​ണ് മ​ത്സ്യബ​ന്ധ​ന വ​കു​പ്പ് ന​ല്‍​കി​യ​തെ​ന്ന് ജി​ല്ലാ ഫി​ഷ​റീ​സ് ഓ​ഫീ​സ​ര്‍ ഡോ.​ പി. എ​സ്. അ​നി​ത പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വത്ത് തട്ടിയെടുക്കാൻ വ്യാജ പോക്‌സോ കേസ് : സിഐക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ്...

0
മൂവാറ്റുപുഴ : സ്വത്ത് തട്ടിയെടുക്കാനായി കൂട്ടുനിൽക്കുകയും വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ...

ലോകകപ്പ് ഫുട്ബോൾ : മത്സരം പൂർത്തിയാപ്പോൾ ജോലി നഷ്ടമായത് 16 പരിശീലകർക്ക്

0
ന്യൂയോർക്ക് : ലോകകപ്പ് ഫുട്ബോളിന് കൊടിയിറങ്ങി, ചാമ്പ്യന്മാരായ സ്പാനിഷ് ടീം നാട്ടിലുമെത്തി....

കൊടുകുറ്റവാളികളെ മാത്രമേ കൈവിലങ്ങ് അണിയിക്കേണ്ടതുള്ളൂ ; നിർദേശം നൽകി ഡിജിപി

0
തിരുവനന്തപുരം : പ്രതികളെ അറസ്റ്റുചെയ്യുമ്പോഴും കോടതിയിൽ കൊണ്ടുപോകുമ്പോഴും കൈവിലങ്ങ് ധരിപ്പിക്കുന്നതിൽ കർശനനിബന്ധനകൾ...

ആലപ്പുഴ – എറണാകുളം ദേശീയപാത നിർമാണം : മൂന്നിടത്ത് ടോൾ വരും

0
ആലപ്പുഴ : ദേശീയപാത നിർമാണം പൂർത്തിയാകുമ്പോൾ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് ഉയരപ്പാത...