മീനുകളെ കുറിച്ചുള്ള അറിവുകൾ ജനകീയമാക്കാൻ കൊച്ചിയിൽ ഫിഷ് വാക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മീനുകളെ കുറിച്ചുള്ള അറിവുകൾ ജനകീയമാക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കൊച്ചിയിൽ ഫിഷ് വാക് സംഘടിപ്പിക്കുന്നു. മത്സ്യ-സമുദ്രജൈവവൈവിധ്യ പ്രത്യേകതകൾ പൊതജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. പക്ഷി നിരീക്ഷണത്തിന് സമാനമായി മത്സ്യപ്രേമികൾക്ക് കടൽജീവജാലങ്ങളെ കൂടുതലായി അടുത്തറിയാനുള്ള അവസരമൊരുക്കുകയാണ് ഫിഷ് വാക്. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ഫിഷ് വാകിന്റെ ആദ്യപരിപാടി ഒക്ടോബർ 19ന് ശനിയാഴ്ച നടക്കും. തുടർന്നുള്ളവ ഒക്ടോബർ 26, നവംബർ 16, 23 തീയതികളിൽ നടക്കും. സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കുമൊപ്പം ഫിഷിംഗ് ഹാർബറുകൾ, ലാൻഡിംഗ് സെന്ററുകൾ എന്നിവ സന്ദർശിച്ച് കടലിൽ നിന്ന് പിടിക്കപ്പെടുന്ന മീനുകളുടെ വിവരങ്ങൾ ശേഖരിക്കും. മീനുകളെ കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങൾ ഫിഷ് വാകിനെത്തുന്നവർക്ക് പരിചയപ്പെടുത്തും. സമുദ്രമത്സ്യ സമ്പത്തുമായി ബന്ധപ്പെട്ട അറിവുകൾ ജനകീയമാക്കുന്നതിൽ ഫിഷ് വാക് ഒരു വഴിത്തിരിവാകുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു.

മത്സ്യമേഖലയുമായി ബന്ധപ്പെട്ട ശാസ്ത്രീയ ഗവേഷണങ്ങളിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്ന സിറ്റിസൺ സയൻസ് രീതി ശക്തിപ്പെടുത്തുന്നതും ഇതിന്റെ ലക്ഷ്യമാണ്. മാത്രമല്ല, മത്സ്യമേഖലയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരാനും സമുദ്രവിവഭവ സംരക്ഷണത്തെകുറിച്ചുള്ള ബോധവൽകരണവും പരിപാടിയുടെ ഭാഗമായി നടക്കും. കടൽ ജൈവവൈവിധ്യത്തിൽ തൽപരരായവരെയാണ് ഫിഷ് വാകിൽ പങ്കാളികളാക്കുന്നത്. സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കും മറൈൻബയോളജിയിൽ താൽപര്യമുള്ള പൊതുജനങ്ങൾക്കും ഫിഷ് വാകിൽ പങ്കെടുക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പേര്, വയസ്സ്, ആധാർ നമ്പർ, താൽപര്യം പ്രകടിപ്പിക്കുന്ന പ്രസ്താവന തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന അപേക്ഷ [email protected] എന്ന ഇമെയിലിലക്ക് അയക്കണം. അവസാന തീയതി ഒക്ടോബർ 17. ഫോൺ- 8301048849.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പുനഃപരീക്ഷ : വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നമെന്ന് വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: നീറ്റ് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നമെന്ന് പരാതി. നീറ്റ് യുജി പുനപരിശോധന...

ലോകത്തിലെ കപ്പലുകളേ, എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ ; ട്രംപിൻ്റെ പ്രഖ്യാപനം

0
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായെന്ന പ്രഖ്യാപനത്തിന് പിന്നാലെ 'ലോകത്തിലെ കപ്പലുകളേ,...

കാസർകോട് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി

0
കാസർകോട്: കാസർകോട് ബേക്കൽ കോട്ടക്ക് സമീപം രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി....

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...