നഗരത്തിലെ ഫിറ്റ്‌നസ് സെന്ററുകള്‍ വീണ്ടും തുറക്കണo : ലഫ്. ഗവര്‍ണറുടെ വസതിക്ക് മുന്‍പില്‍ ജിം ഉടമസ്ഥരുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നഗരത്തിലെ ഫിറ്റ്‌നസ് സെന്ററുകള്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ലഫ്. ഗവര്‍ണറുടെ വസതിക്ക് മുന്‍പില്‍ ജിം ഉടമസ്ഥരുടെ പ്രതിഷേധം. അതേസമയം, പ്രതിഷേധക്കാരെ പോലീസ് തടഞ്ഞുവെച്ചു.

ജിമ്മുകള്‍ തുറക്കാത്തത് കാരണം ഈ മേഖലയില്‍ ജോലി നോക്കുന്ന ലക്ഷകണക്കിന് ജനങ്ങളുടെ ഉപജീവന മാര്‍ഗം പ്രതിസന്ധിയിലാണെന്നും ജിം വീണ്ടും തുറക്കാന്‍ ലഫ്. ഗവര്‍ണര്‍ അനുവദിക്കണമെന്നും ഡല്‍ഹി ജിം അസോസിയേഷന്‍ പ്രസിഡന്റ് ചിരഗ് സേതി പറഞ്ഞു.

ഇക്കാര്യം ആവശ്യപ്പെടാന്‍ ഗവര്‍ണറുടെ വസതിക്ക് മുന്‍പിലെത്തിയ തങ്ങളെ പോലീസ് തടഞ്ഞുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം, 12 പേരെ അറസ്റ്റ് ചെയ്തുവെന്നും അവരെ ഉടന്‍ വിട്ടയക്കുമെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച ചേര്‍ന്ന ദുരന്ത നിവാരണ മാനേജ്‌മെന്റ് ഹോട്ടലുകളും ആഴ്ച ചന്തകളും തുറക്കുന്നതിന് അനുമതി നല്‍കിയെങ്കിലും ജിം തുറക്കുന്നതിന് അനുമതി നല്‍കിയിരുന്നില്ല. ജിമ്മുകളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ലഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജാളിന് നല്‍കിയ മെമ്മോറാണ്ടത്തില്‍ അസോസിയേഷന്‍ പറഞ്ഞു.

ഏകദേശം 5,500 ഏളം ജിമ്മുകള്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഒരു ലക്ഷത്തോളം ജീവനക്കാര്‍ ജോലി നോക്കുന്നുണ്ടെന്നും സേതി പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളിലൊക്കെ ജിം തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അവിടെ കൊവിഡ് വര്‍ധിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദോശ നൽകാൻ വൈകിയതിനെച്ചൊല്ലി കലഹം ; ചായക്കട അടിച്ചു തകർത്തു

0
ശാസ്താംകോട്ട: ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ശൂരനാട്ട് ചായക്കട അടിച്ചുതകർത്തു. സംഭവത്തിൽ രണ്ട്...

ഇറാനിൽ വിവാഹച്ചടങ്ങിലേക്ക് യു എസ് മിസൈലാക്രമണം ; കുഞ്ഞുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു

0
ടെഹ്‌റാൻ : ഇറാനിൽ യു.എസ്. നടത്തിയ മിസൈലാക്രമണത്തിൽ കുട്ടി ഉൾപ്പെടെ നാലുപേർ...

നേപ്പാൾ പ്രളയം കഴിഞ്ഞപ്പോൾ ബിഹാറിൽ മത്സ്യങ്ങൾക്ക് അസാധാരണ വലുപ്പം ; കഴിക്കരുതെന്ന് മുന്നറിയിപ്പ്

0
പട്‌ന: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ആയിരത്തിനോട് അടുക്കുമ്പോൾ മറ്റൊരു ഭീഷണി...

കാർ യാത്രികരായ സഹോദരങ്ങൾക്കും സുഹൃത്തിനും നേരെ ആക്രമണം ; മൂന്ന് പേർ പിടിയിൽ

0
കൊല്ലം: കൊട്ടാരക്കരയിൽ സഹോദരനെയും സഹോദരിയെയും ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും സംഘം ചേർന്ന് ആക്രമിച്ചു....