എംബിബിഎസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത് : രാജ്കോട്ട് എയിംസിൽ അവസാന വർഷ എം ബി ബി എസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അഞ്ച് വിദ്യാർഥികള്‍ അറസ്റ്റിൽ. ഗാന്ധിഗ്രാം പോലീസാണ് അറസ്റ്റ് ചെയ്തത്. രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥിയെ മാർച്ച് 14-ന് റെയിൽവേ ട്രാക്കിന് സമീപമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ 17 പേജുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. താൻ നേരിട്ട ശാരീരിക-മാനസിക പീഡനങ്ങളെക്കുറിച്ച് വിദ്യാർത്ഥി വിശദമായി വിവരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ചിരുന്ന സഹപാഠികളെ അറസ്റ്റ് ചെയ്തത്.

2026 ജനുവരി മുതൽ തൻ്റെ സഹപാഠികളിൽ നിന്ന് നേരിട്ടിരുന്ന ക്രൂരതകളെക്കുറിച്ചും ഭീഷണികളെക്കുറിച്ചും കുറിപ്പിൽ എ‍ഴുതിയിരുന്നു. ഒരു പെൺകുട്ടിയുമായുള്ള ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് പീഡനങ്ങൾക്ക് തുടക്കമിട്ടതെന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥിയുടെ അച്ഛൻ നൽകിയ പരാതിയിൽ പറയുന്നു. ജനുവരി 27ന് വിദ്യാർത്ഥിയെ പ്രതികൾ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും കത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...