അഞ്ചില്‍ കൂടുതല്‍ എടിഎം ഇടപാടുകള്‍ക്ക് ഇനി 21 രൂപ വീതം ; ശനിയാഴ്ച മുതല്‍ അധിക ചാര്‍ജ്ജ് നല്‍കണം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : വരുന്ന ശനിയാഴ്ച മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഉപഭോക്താവില്‍ നിന്ന് ബാങ്കുകള്‍ അധിക ചാര്‍ജ്ജ് ഈടാക്കും. സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ജനുവരി 1 മുതല്‍ 21 രൂപയും ജിഎസ്ടിയും നല്‍കണം. മാസംതോറും സൗജന്യമായി ഇടപാട് നടത്താന്‍ അനുവദിച്ചിരിക്കുന്ന പരിധി കടന്നാലാണ് അധിക ചാര്‍ജ് ഈടാക്കുക.

നിലവില്‍ ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് 5 സൗജന്യ ഇടപാടുകള്‍ നടത്താം. ഇതര ബാങ്കുകളുടെ എടിഎമ്മില്‍ മെട്രോ നഗങ്ങളില്‍ മൂന്ന് തവണ വരെയും മെട്രോ ഇതര നഗരങ്ങളില്‍ അഞ്ചുതവണ വരെയും സൗജന്യമായി ഇടപാട് നടത്താം. ഇതിനു ശേഷമുള്ള ഇടപാടുകള്‍ക്കാണ് പണം.

പരിധി കഴിഞ്ഞാല്‍ നിലവില്‍ ഓരോ ഇടപാടിനും 20 രൂപയും നികുതിയും ചേര്‍ന്ന തുകയാണ് ബാങ്കുകള്‍ ഈടാക്കുന്നത്. ഇത് ജനുവരി ഒന്നുമുതല്‍ 21 രൂപയായി മാറും. 21 രൂപയ്‌ക്കൊപ്പം നികുതിയും ചേര്‍ന്ന തുക ഉപഭോക്താവില്‍ നിന്ന് ഈടാക്കാനാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. ഇന്റര്‍ചേഞ്ച് ഫീസുമായി ബന്ധപ്പെട്ട നഷ്ടം നികത്താനാണു വര്‍ധനയെന്നു പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...